SignIn
Kerala Kaumudi Online
Friday, 23 October 2026 11.19 AM IST

ഭക്ഷ്യ പ്രദർശന മേള സ്വാദ് 2024

d

കുമരകം: നാട്ടുരുചികളുടെ വിസ്മയക്കാഴ്ചകളുമായി കുമരകം ഗവ.പഞ്ചായത്ത് എൽപി സ്കൂളിൽ ഭക്ഷ്യ പ്രദർശന മേള സംഘടിപ്പിച്ചു. "സ്വാദ് 2024" എന്ന പേരിൽ അവതരിപ്പിക്കപ്പെട്ട പുതുമയാർന്ന ഈ പരിപാടിയിൽ സ്ക്കൂളിലെ എല്ലാ കുട്ടികളും രക്ഷിതാക്കളും അദ്ധ്യാപകരും വിവിധ ഭക്ഷണവിഭവങ്ങളുമായി ആവേശത്തോടെ അണിനിരന്നു. നാടൻ വിഭവങ്ങളാണ് തയ്യാറാക്കി അവതരിപ്പിച്ചത്. സദ്യ വിഭവങ്ങൾ, പായസങ്ങൾ, പലഹാരങ്ങൾ, പാനീയങ്ങൾ, ബജികൾ, വിവിധ തരം കിഴങ്ങ് വർഗ്ഗ വിഭവങ്ങൾ തുടങ്ങി നൂറോളം ഇനങ്ങൾ കോർത്തിണക്കിയാണ് "സ്വാദ് 2024" സമാപിച്ചത്. കുമരകം ഗ്രാമ പഞ്ചായത്ത് പ്രസിഡൻറ് ധന്യ സാബു ഭക്ഷ്യമേള ഉദ്ഘാടനം ചെയ്തു.

Follow Kerala Kaumudi on Google News Add as a preferred source on Google
RELATED TOPICS: LOCAL NEWS, KOTTAYAM, SWAD
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN LOCAL
PHOTO GALLERY
TRENDING IN LOCAL