
ചങ്ങനാശേരി : ഭരണഘടനാ ശില്പിയായ ഡോ.ബി.ആർ അംബേദ്കറുടെ ജീവചരിത്രവും ആശയങ്ങളും സിലബസിൽ ഉൾപ്പെടുത്തണമെന്ന് കേരള കോൺഗ്രസ് ഉന്നതാധികാര സമിതി അംഗം വി.ജെ ലാലി ആവശ്യപ്പെട്ടു. അംബേദ്കർ സ്മാരക സമിതിയുടെ നേതൃത്വത്തിൽ മന്ദിരം കവലയിൽ നടന്ന അംബേദ്കർ അനുസ്മരണം ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. ചെയർമാൻ പി.പി മോഹനൻ അദ്ധ്യക്ഷത വഹിച്ചു. ടി.എസ് സാബു, ഷിബു എഴെപുഞ്ചയിൽ, എൻ.ബാലകൃഷ്ണൻ, റോയ് പാറയിൽ, അഭിഷേക് ബിജു, പി.വി ഷാജിമോൻ, കുട്ടപ്പൻ മണ്ണാഞ്ചേരി, എൽ.ഷാജി എന്നിവർ പങ്കെടുത്തു.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |