SignIn
Kerala Kaumudi Online
Friday, 23 October 2026 2.39 PM IST

ദേവീ ഭാഗവത നവാഹയജ്ഞം

anoop

വൈക്കം : കുടവെച്ചൂർ ശാസ്തക്കുളം ക്ഷേത്രത്തിൽ ദേവീ ഭാഗവത നവാഹയജ്ഞം തുടങ്ങി. നടൻ അനൂപ് ചന്ദ്രൻ ദീപപ്രകാശനം നടത്തി. യജ്ഞാചാര്യൻ അനിൽ പരമേശ്വരൻ നമ്പൂതിരി, യജ്ഞപൗരാണികരായ രതി അനിൽ, സുരേഷ് പട്ട്, തന്ത്രി മനയത്താ​റ്റ്മന ബ്രിജേഷ് നീലകണ്ഠൻ നമ്പൂതിരി, മേൽശാന്തിമാരായ രാഘുൽ ശർമ്മ, ആര്യൻ നമ്പൂതിരി എന്നിവർ കാർമ്മികരായിരുന്നു. ക്ഷേത്രം പ്രസിഡന്റ് എം.സുനിൽകുമാർ, സെക്രട്ടറി എസ്. എ രാജു, പി. പ്രേമ, ഐ. ബീന, ശ്രീനിവാസ പണിക്കർ, ജി. മനോജ് എന്നിവർ നേതൃത്വം നൽകി. വിവിധ ദിവസങ്ങളിൽ പ്രഭാഷണം, നവഗ്രഹപൂജ, സർവ്വൈശ്വര്യപൂജ, കുമാരിപൂജ, വിദ്യാഗോപാലമന്ത്രാർച്ചന എന്നിവയുണ്ട്.

Follow Kerala Kaumudi on Google News Add as a preferred source on Google
RELATED TOPICS: LOCAL NEWS, KOTTAYAM
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN LOCAL
PHOTO GALLERY
TRENDING IN LOCAL