
ചങ്ങനാശേരി : ചങ്ങനാശേരി ഓർത്തഡോക്‌സ് പള്ളിയിലെ നേർച്ചപ്പെട്ടി കുത്തിതുറന്ന് മോഷണം. പള്ളിയുടെ മദ്ബഹയ്ക്ക് സമീപമുള്ള ജനൽപ്പാളി കുത്തിതുറന്ന് കമ്പി വളച്ചാണ് മോഷ്ടാവ് അകത്തുകടന്നത്. ഏകദേശം 6000 രൂപയോളം നഷ്ടപ്പെട്ടിട്ടുണ്ടെന്ന് ട്രസ്റ്റി ജയ്‌സൺ പറഞ്ഞു. കഴിഞ്ഞ ഞായറാഴ്ച കുർബാന കഴിഞ്ഞ് പള്ളി അടച്ചുപോയിരുന്നു. വെള്ളിയാഴ്ച പള്ളി സൂക്ഷിപ്പുകാരൻ വനിത സംഘടനയുടെ യോഗത്തിനായി തുറന്നപ്പോഴാണ് ജനലും കതകും തുറന്ന് കിടക്കുന്നത് ശ്രദ്ധയിൽപ്പെട്ടത്. തുടർന്ന് വികാരി ഫാ.കുര്യൻ തോമസ് കരിപ്പാലിനെയും, ട്രസ്റ്റിയെയും, പൊലീസിലും അറിയിച്ചു. ഇക്കഴിഞ്ഞ ഒന്നിന് രാത്രി 10 ഓടെയാണ് മോഷണം നടന്നതെന്ന് സി.സി.ടി.വിയിൽ നിന്ന് വ്യക്തമായി. മോഷ്ടാവിന്റെ ചിത്രവും ലഭിച്ചിട്ടുണ്ട്. കഴിഞ്ഞ വർഷവും ഇവിടെ നിന്ന് വലിയ രണ്ട് നിലവിളക്കുകൾ നഷ്ടപ്പെട്ടിരുന്നു.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |