
കോട്ടയം : ജില്ലാ പഞ്ചായത്തിന്റെ വാർഷികപദ്ധതി കൈത്താങ്ങിൽ ഉൾപ്പെടുത്തി ഭിന്നശേഷിക്കാർക്കായുള്ള സൈഡ് വീൽ ഘടിപ്പിച്ച സ്കൂട്ടറിന്റെയും ഇലക്ട്രിക് വീൽച്ചെയറിന്റെയും വിതരണ ഉദ്ഘാടനം മന്ത്രി വി.എൻ.വാസവൻ നിർവഹിച്ചു. ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് കെ.വി. ബിന്ദു അദ്ധ്യക്ഷത വഹിച്ചു. ജില്ലാ പഞ്ചായത്ത് വൈസ് പ്രസിഡന്റ് ജോസ് പുത്തൻകാല, ജില്ലാ പഞ്ചായത്ത് സ്ഥിരം സമിതി അദ്ധ്യക്ഷരായ പി.എം. മാത്യു, മഞ്ജു സുജിത്ത്, പി.എസ്. പുഷ്പമണി, ജില്ലാ പഞ്ചായത്തംഗങ്ങളായ നിർമല ജിമ്മി, സുധാ കുര്യൻ, പ്രൊഫ. ഡോ. റോസമ്മ സോണി, പി.ആർ. അനുപമ, ജോസ്മോൺ മുണ്ടയ്ക്കൽ, ഹൈമി ബോബി, ജില്ലാ പഞ്ചായത്ത് സെക്രട്ടറി പി.എസ്. ഷിനോ എന്നിവർ പ്രസംഗിച്ചു.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |