
കോട്ടയം: തമിഴ്നാട് മുഖ്യമന്ത്രി എം.കെ സ്റ്റാലിൻ ഇന്ന് വൈക്കത്ത് എത്തുമ്പോൾ മുല്ലപ്പെരിയാർ ഡാമിലെ ജലനിരപ്പ് കുറച്ച് കേരളത്തിലെ ജനങ്ങളുടെ ജീവനു സുരക്ഷ നൽകുക എന്ന ആവശ്യവുമായി ഉപവാസ സമരം നടത്തുമെന്ന് ജനാധിപത്യ അവകാശ സംരക്ഷണ സമിതി നേതാക്കളായ മാത്യു സ്റ്റീഫൻ, എം.കെ.അനിൽ കുമാർ എന്നിവർ അറിയിച്ചു. 2023 നവംബർ 23 ന് തുടങ്ങിയ സമരം ഒരു വർഷം പിന്നിടുമ്പോൾ എറണാകുളം, ഇടുക്കി, തൃശൂർ, കോട്ടയം, ആലപ്പുഴ ജില്ലകളിൽ വാഹന പ്രചാരണ ജാഥ നടത്തി വരുന്നു. പ്രധാനമന്ത്രിക്ക് ലക്ഷം പേരുടെ ഒപ്പ് ശേഖരണവും നാളെ കോട്ടയത്ത് വാഹന പ്രചാരണ ജാഥയും14ന് ഗാന്ധി സ്ക്വയറിൽ ഒപ്പ് ശേഖരണവും ഉപവാസവും ഡിസംബർ 30 ന് രാജ്ഭവൻ മാർച്ചും നടത്തും. പരിസ്ഥിതി പ്രവർത്തക മേധാ പട്കർ മാർച്ചിൽ പങ്കെടുക്കും.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |