
കോട്ടയം: കേരള കർഷകതൊഴിലാളി ക്ഷേമനിധി ബോർഡിൽ പുതിയ അംഗങ്ങളെ ചേർക്കാനും നിലവിലുളള അംഗങ്ങളുടെ അംശദായം സ്വീകരിക്കാനും സിറ്റിംഗ് നടത്തുന്നു. 16 ന് മാഞ്ഞൂർ ഗ്രാമപഞ്ചായത്തിൽ വച്ച് മാഞ്ഞൂർ, കോതനല്ലൂർ വില്ലേജുകളുടെയും 19 ന് കടുത്തുരുത്തി ഗ്രാമപഞ്ചായത്ത് ഓഫീസിൽ കടുത്തുരുത്തി വില്ലേജിന്റേയും 21 ന് ഞീഴൂർ ഗ്രാമപഞ്ചായത്ത് ഓഫീസിൽ ഞീഴൂർ വില്ലേജിന്റെയും 28 ന് കടുത്തുരുത്തി ഗ്രാമപഞ്ചായത്ത് ഓഫീസിൽ മുട്ടുചിറ വില്ലേജിന്റെയും സിറ്റിംഗ് നടത്തും. അംശദായം അടയ്ക്കാൻ വരുന്നവർ ആധാർ, ബാങ്ക് പാസ്ബുക്ക് എന്നിവ കരുതണം. ഫോൺ: 0481 2585604.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |