
കോട്ടയം : അന്താരാഷ്ട്ര ജല സമ്മേളനത്തിന് എം.ജി സർവകലാശാലയിൽ തുടക്കമായി. നാഷണൽ സെന്റർ ഫോർ ഫ്രീ റാഡിക്കൽ റിസർച്ച് മുൻ ഡയറക്ടർ ബി.എസ് മാധവ റാവു ഉദ്ഘാടനം ചെയ്തു. വൈസ് ചാൻസലർ ഡോ. സി.ടി. അരവിന്ദകുമാർ ആമുഖ പ്രഭാഷണം നടത്തി. പ്രൊഫ. കല്ലേൻ ബോൺ (നോർവെ), ജലവിഭവ വികസന വിനിയോഗ കേന്ദ്രം എക്സിക്യുട്ടീവ് ഡയറക്ടർ ഡോ. മനോജ് പി. സാമുവൽ, സിൻഡിക്കേറ്റ് അംഗം ഡോ. കെ.ആർ. ബൈജു എന്നിവർ സംസാരിച്ചു.
15 രാജ്യങ്ങളിലെ ശാസ്ത്രജ്ഞർ പഠനങ്ങൾ അവതരിപ്പിക്കും. ഗവേഷകർ, അദ്ധ്യാപകർ, ഗവേഷണ വിദ്യാർത്ഥികൾ തുടങ്ങി മുന്നൂറോളം പ്രതിനിധികൾ പങ്കെടുക്കും.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |