
തലയോലപ്പറമ്പ് : ബ്രഹ്മമംഗലം ഹയർസെക്കൻഡറി ആൻഡ് വൊക്കേഷണൽ ഹയർ സെക്കൻഡറി സ്‌കൂളിലെ എൻ.എസ്.എസ് യൂണിറ്റിന്റെ സപ്തദിന ക്യാമ്പ് മറവൻതുരുത്ത് ഗവ. യുപി സ്‌കൂളിൽ ആരംഭിച്ചു. പഞ്ചായത്ത് പ്രസിഡന്റ് പി. പ്രീതി ഉദ്ഘാടനം നിർവഹിച്ചു. സ്‌കൂൾ പി.ടി.എ പ്രസിഡന്റ് അഡ്വ. പി.ആർ പ്രമോദ് അദ്ധ്യക്ഷത വഹിച്ചു. പഞ്ചായത്ത് വൈസ് പ്രസിഡന്റ് വി.ടി പ്രതാപൻ, മറവൻതുരുത്ത് സഹകരണ ബാങ്ക് പ്രസിഡന്റ് പി.വി ഹരികുട്ടൻ, സ്‌കൂൾ മാനേജർ ടി.ആർ സുഗുതൻ, ബ്ലോക്ക് പഞ്ചായത്ത് അംഗം രേഷ്മ പ്രവീൺ, പഞ്ചായത്ത് അംഗങ്ങളായ ബിന്ദു പ്രദീപ്, സി സുരേഷ് കുമാർ, ബ്രഹ്മമംഗലം സ്‌കൂൾ പി.ടി.എ പ്രസിഡന്റ് റെജി പൂത്തറ, മറവൻതുരുത്ത് ഗവ. യു.പി സ്‌കൂൾ ഹെഡ്മാസ്റ്റർ സി.പി പ്രമോദ്, ഗിരിമോൻ, ഗംഗകുമാർ, സുരേഷ് ബാബു, രാജേഷ് രാജൻ, സ്മിത പോൾ എന്നിവർ പ്രസംഗിച്ചു.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |