
തലയോലപ്പറമ്പ് : വടകര ശ്രീധർമ്മശാസ്താ ക്ഷേത്രത്തിലെ മണ്ഡല പൂജയോടനുബന്ധിച്ച് നടന്ന കലശ ചടങ്ങുകൾ ഭക്തി സാന്ദ്രമായി. തന്ത്രി കുമരകം ജിതിൻ ഗോപാൽ, മേൽശാന്തി ഇടവട്ടം രാജേഷ് ശാന്തി എന്നിവർ കാർമ്മികത്വം വഹിച്ചു. ക്ഷേത്രം പ്രസിഡന്റ് വി. വി. വേണപ്പൻ വാളോക്കോട്, വൈസ് പ്രസിഡന്റ് എം. കെ. അനിൽകുമാർ മൂഴിയിൽ, സെക്രട്ടറി സജീവ് ഡി.നിരപ്പത്ത്, എ.എസ് പ്രകാശൻ വാളോക്കോട്, അഡ്വ.കെ.എസ് ശ്രീനിവാസൻ, സന്തോഷ് മാവുങ്കൽ. ഷൈലജ സോമൻ, സുശീല ബാലകൃഷ്ണൻ, പൊന്നമ്മ മോഹനൻ തുടങ്ങിയവർ നേതൃത്വം നൽകി.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |