
വഴിത്തല : ലയൺസ് ക്ലബും, വഴിത്തല സർവീസ് കോ-ഓപ്പറേറ്റീവ് ബാങ്കും സംയുക്തമായി നടപ്പാക്കുന്ന ഭവന രഹിതർക്ക് വീട് നിർമ്മിച്ച് നൽകുന്ന പദ്ധതിയുടെ ഭാഗമായി മൂന്നാമത്തെ വീടിന്റെ തറക്കല്ലിടിൽ ഫ്രാൻസിസ് ജോർജ് എം.പി നിർവഹിച്ചു. ബാങ്ക് പ്രസിഡന്റ് ക്ലമന്റ് ഇമ്മാനുവൽ അദ്ധ്യക്ഷത വഹിച്ച യോഗത്തിൽ വഴിത്തല ലയൺസ് ക്ലബ് പ്രസിഡന്റ് സിസി ജോൺ സ്വാഗതം പറഞ്ഞു. പഞ്ചായത്ത് മെമ്പർമാരായ മേഴ്സി ജോസ്, ആൻസി ജോജോ, ബാങ്ക് ഭരണ സമിതി അംഗങ്ങളായ സോമി ജോസഫ്, ടോമിച്ചൻ മുണ്ടുപാലം, ക്ലമന്റ് ഇമ്മാനുവൽ, സാന്റി തടത്തിൽ, റെനീഷ് മാത്യു തുടങ്ങിയവർ നേതൃത്വം നൽകി. സ്ഥലം സൗജന്യമായി വിട്ട് നൽകിയത് പാലയ്ക്കൽ ബേബിയാണ്.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |