
കഞ്ഞിക്കുഴി : എസ്.എൻ വൊക്കേഷൻ ഹയർ സെക്കൻഡറി സ്‌കൂളിലെ വിഎച്ച്എസ്ഇ വിഭാഗം എൻ.എസ്എസ് യൂണിറ്റിന്റെ സപ്തദിന ക്യാമ്പിനോടനുബന്ധിച്ച് ഡ്രഗ്സ് കൺട്രോൾ വകുപ്പുമായി ചേർന്ന് 'നിർദ്ദേശം ഇല്ലാത്ത മരുന്ന് ഉപയോഗിക്കുന്നതിനെതിരെ' ആളുകളെ ബോധവത്ക്കരിക്കുന്നതിന്റെ ഭാഗമായി 'സൗഖ്യം സദാ' സർവേ സംഘടിപ്പിച്ചു. സപ്ത ദിന ക്യാമ്പ് നടക്കുന്ന ചെലച്ചുവട് ജി. എൽ. പി. സ്‌കൂൾ പരിസര പ്രദേശങ്ങളിലായിരുന്നു സർവേ. മരുന്ന് ഉപയോഗിക്കുന്നതിനെതിരെയുള്ള നിർദ്ദേശങ്ങൾ അടങ്ങിയ കലണ്ടറും വോളണ്ടിയേഴ്സ് ഓരോ വീട്ടിലും വിതരണം ചെയ്തു. സർവേയ്ക്ക് മുന്നോടിയായി ഡ്രഗ് ഇൻസ്‌പെക്ടർ മാർട്ടിൻ ജോസഫ് ക്ലാസെടുത്തു.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |