SignIn
Kerala Kaumudi Online
Friday, 23 October 2026 1.37 PM IST

വലിച്ചെറിയൽ വിമുക്ത ക്യാമ്പയിൻ

vchreee
വെച്ചൂർ പഞ്ചായത്തിൽ വലിച്ചെറിയൽ വിമുക്ത ക്യാമ്പയിന്റെ ഉദ്ഘാടനം പ്രസിഡന്റ് കെ.ആർ ഷൈലകുമാർ നിർവഹിച്ച് സംസാരിക്കുന്നു.

വെച്ചൂർ: വെച്ചൂർ ഗ്രാമപഞ്ചായത്തിൽ വലിച്ചെറിയൽ വിമുക്ത ക്യാമ്പയിന്റെ ഉദ്ഘാടനം പഞ്ചായത്ത് പ്രസിഡന്റ് കെ.ആർ ഷൈലകുമാർ നിർവഹിച്ചു. വൈസ് പ്രസിഡന്റ് ബിൻസ് ജോസഫ് അദ്ധ്യക്ഷത വഹിച്ചു. ഒരാഴ്ച പഞ്ചായത്തിലെ എല്ലാ വീടുകളും സ്ഥാപനങ്ങളും സമഗ്രമായ ശാസ്ത്രീയമായ മാലിന്യ രീതികളെ കുറിച്ച് അവബോധം വളർത്തുന്നതിനാണ് ക്യാമ്പയിൻ സംഘടിപ്പിക്കുന്നത്. വാർഡ് തലത്തിൽ നടത്തേണ്ട പദ്ധതികളെക്കുറിച്ച് അസി.സെക്രട്ടറി സ്രുധീന്ദ്ര ബാബു വിശദീകരിച്ചു. സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർമാൻമാരായ സോജി ജോർജ്, പി.കെ മണിലാൽ, ഹെൽത്ത് സൂപ്പർവൈസറുടെ നേതൃത്വത്തിൽ ആരോഗ്യ ജീവനക്കാർ, ഹരിതകർമ്മസേന, കുടുംബശ്രീ പ്രവർത്തകർ എന്നിവർ പങ്കെടുത്തു.

Follow Kerala Kaumudi on Google News Add as a preferred source on Google
RELATED TOPICS: LOCAL NEWS, KOTTAYAM, CAMPAIN
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN LOCAL
PHOTO GALLERY
TRENDING IN LOCAL