SignIn
Kerala Kaumudi Online
Friday, 23 October 2026 1.34 PM IST

കടംകയറി കർഷകർ,​ കൈമലർത്തി സർക്കാർ

s

നിരോധനം പിൻവലിച്ചെങ്കിലും നഷ്ട‌പരിഹാരം കിട്ടാതെ താറാവ് കർഷകർ

കോട്ടയം: പക്ഷിപ്പനി കാരണം താറാവുകളെ കൊന്നൊടുക്കേണ്ടി വന്ന കർഷകർക്ക് നഷ്ടപരിഹാരം നൽകാതെ വഞ്ചിച്ച് സർക്കാർ. പക്ഷിപ്പനിയെ തുടർന്ന് ചങ്ങനാശേരി,​ കോട്ടയം,​ വൈക്കം താലൂക്കുകളിൽ പക്ഷികളുടെ ഉത്പാദനത്തിനും വിപണനത്തിനും ഏർപ്പെടുത്തിയ നിരോധനം പിൻവലിച്ചെങ്കിലും പുതിയ താറാവ് കുഞ്ഞുങ്ങളെ വാങ്ങാൻ പണമില്ലാതെ വലയുകയാണ് ഭൂരിഭാഗം കർഷകരും.

കുമരകം,​ തിരുവാർപ്പ്, ചങ്ങനാശേരി, വെച്ചൂർ, വൈക്കം മേഖലകളിൽ താറാവുകളെ കൂട്ടത്തോടെ കൊന്നൊടുക്കേണ്ടി വന്നിരുന്നു.കോട്ടയത്ത് മണർകാട് കോഴിഫാമിലെ മുഴുവൻ കോഴികളെയും കൊന്നൊടുക്കിയിരുന്നു. 60 ദിവസം പ്രായമായ താറാവിന് 100 രൂപയും അതിന് മുകളിലുള്ളവയ്ക്ക് 200 രൂപയുമാണ് നഷ്ടപരിഹാരം തീരുമാനിച്ചതെങ്കിലും ഇതുവരെ ഒരുരൂപ പോലും കർഷകർക്ക് നൽകിയിട്ടില്ല. ക്രിസ്മസ് വിപണി ലക്ഷ്യമിട്ട് വട്ടിപ്പലിശയ്ക്ക് വായ്പയെടുത്ത് വളർത്തിയ താറാവുകളെ കൊല്ലേണ്ടി വന്നതിനെതുടർന്ന് കർഷകർ കടക്കെണിയിലുമായി.

2025 മാർച്ച് വരെയായിരുന്നു നിരോധനമെങ്കിലും പക്ഷിപ്പനി റിപ്പോർട്ടു ചെയ്യാത്ത സാഹചര്യത്തിൽ ഡിസംബർ 31 ന് നിരോധനം അവസാനിപ്പിക്കുകയായിരുന്നു. ഡിസംബർ ആദ്യം നിരോധനം പിൻവലിച്ചിരുന്നെങ്കിൽ ക്രിസ്‌മസ് പുതുവർഷ കച്ചവടം ലഭിക്കുമായിരുന്നുവെന്ന് കർഷകർ പറയുന്നു

കേന്ദ്രഫണ്ട് കിട്ടാത്തതിനാൽ പണമില്ലെന്ന് സർക്കാർ

നിരോധനം പിൻവലിച്ചതോടെ താറാവിൻ കുഞ്ഞുങ്ങളെ വാങ്ങാനും വളർത്താനും പണമില്ലാത്ത അവസ്ഥയിൽ നഷ്ടപരിഹാരം ഉടൻ ലഭ്യമാക്കണമെന്ന ആവശ്യം ശക്തമാണ്. അതേസമയം കേന്ദ്ര ഫണ്ട് ലഭിച്ചില്ലെന്ന ന്യായം പറഞ്ഞു സർക്കാർ കൈമലർത്തുകയാണ്.

പക്ഷിപ്പനിയെ തടയാനാകുന്നില്ല

എല്ലാവർഷവും കേരളത്തിൽ പക്ഷി പനി പടർന്നിട്ടും കാരണം കണ്ടെത്തി നിയന്ത്രിക്കാനും കഴിയുന്നില്ല. തമിഴ്നാട്ടിൽ നിന്നാണ് താറാവ് കുഞ്ഞുങ്ങളെയും,വിരിയിക്കാൻ മുട്ടയും കർഷകർ വാങ്ങുന്നത്. തമിഴ്നാട്ടിലെ താറാവ് കുഞ്ഞുങ്ങളിൽ നിന്നാണ് കേരളത്തിൽ പക്ഷിപ്പനി പകരുന്നതെന്ന പ്രചാരണവും ശക്തമാണ്.

ഒരു ദിവസം പ്രായമായ താറാവിന്റെ വില ഇപ്പോൾ 23ൽ നിന്ന് 34 ആയി. തീറ്റയ്ക്കും വാക്‌സിനും വില കൂടി. അതിനാൽ നഷ്ടപരിഹാരതുക 125ഉം 250ഉം രൂപയുമാക്കണം.

തോമസ് കുട്ടി ( താറാവ് കർഷകൻ )

Follow Kerala Kaumudi on Google News Add as a preferred source on Google
RELATED TOPICS: LOCAL NEWS, KOTTAYAM, THARAV
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN LOCAL
PHOTO GALLERY
TRENDING IN LOCAL