
കോട്ടയം : കേരള യൂത്ത് ഫ്രണ്ട് (എം) ആഭിമുഖ്യത്തിൽ 'മാണിസത്തിന്റെ കാലികപ്രസക്തി'യെക്കുറിച്ച് സംസ്ഥാനതല സെമിനാർ നാളെ രാവിലെ 9.30 ന് കോട്ടയം കെ.എം മാണി ഭവനിൽ നടക്കും. മന്ത്രി റോഷി അഗസ്റ്റിൻ ഉദ്ഘാടനം ചെയ്യും. സിറിയക് ചാഴികാടൻ അദ്ധ്യക്ഷത വഹിക്കും. ഡോ.കുര്യാസ് കുമ്പളക്കുഴി പ്രബന്ധ അവതരണം നടത്തും. തോമസ് ചാഴികാടൻ, സ്റ്റീഫൻ ജോർജ് , പ്രൊഫ.ലോപ്പസ് മാത്യു, അഡ്വ.അലക്‌സ് കോഴിമല, സണ്ണി തെക്കേടം, വിജി എം.തോമസ്, ബേബി ഉഴുത്തുവാൽ, സാജൻ തൊടുക, ബ്രൈറ്റ് വട്ടനിരപ്പേൽ, ഡിനു ചാക്കോ എന്നിവർ പങ്കെടുക്കും. ഷെയ്ക്ക് അബ്ദുള്ള സ്വാഗതവും, ബിറ്റു വൃന്ദാവൻ നന്ദിയും പറയും.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |