SignIn
Kerala Kaumudi Online
Friday, 23 October 2026 1.34 PM IST

അഖില കേരള ചെസ് ടൂർണമെന്റ്

vc

കോട്ടയം: ലയൺസ് ക്ലബ് ഇന്റർനാഷണൽ ഡിസട്രിക്ട് 318 ബിയുടെ ആഭിമുഖ്യത്തിൽ മാന്നാനം കെ.ഇ സ്‌കൂളിന്റെ സഹകരണത്തോടെ അഖില കേരള സ്‌കൂൾതല ചെസ് ടൂർണമെന്റ് 11 ന് രാവിലെ 9.30 ന് കെ.ഇ സ്‌കൂളിൽ നടക്കും. എൽ.പി, യു.പി, എച്ച്.എസ് വിഭാഗങ്ങളിൽ ഓപ്പൺ മത്സരമുണ്ടെങ്കിലും ആൺകുട്ടികൾക്കും പെൺകുട്ടികൾക്കും പ്രത്യേകം സമ്മാനങ്ങളുണ്ട്. പങ്കെടുക്കുന്ന സ്‌കൂളുകൾക്കും മത്സരാടിസ്ഥാനത്തിൽ പ്രത്യേക അവാർഡുകൾ നൽകും. ഏഴിന് വൈകിട്ട് 5ന് രജിസ്‌ട്രേഷൻ അവസാനിക്കും. രജിസ്‌ട്രേഷനും മറ്റ് വിശദവിവരങ്ങൾക്ക് ജനറൽ കൺവീനറെ ബന്ധപ്പെടണം. ഫോൺ: 9447185858.

Follow Kerala Kaumudi on Google News Add as a preferred source on Google
RELATED TOPICS: LOCAL NEWS, KOTTAYAM, CHESS
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN LOCAL
PHOTO GALLERY
TRENDING IN LOCAL