
തലയോലപ്പറമ്പ്: ചെമ്പ് പോസ്റ്റോഫീസ് ജംഗ്ഷന് സമീപമുള്ള ആക്രിക്കടയിൽ തീപിടിത്തത്തിൽ പ്ലാസ്റ്റിക്ക് വസ്തുക്കൾ കത്തിനശിച്ചു.കാൽ ലക്ഷത്തിലധികം രൂപയുടെ നാശ നഷ്ടം ഉണ്ടായതായാണ് പ്രാഥമിക നിഗമനം. സംഭവസമയത്ത് തൊഴിലാളികൾ ഇല്ലാതിരുന്നതിനാൽ ദുരന്തം ഒഴിവായി. ചെമ്പ് പാപ്പാളി വീട്ടിൽ അഷറഫിന്റെ ഉടമസ്ഥതയിലുള്ള സ്ഥാപനത്തിൽ ഇന്നലെ വൈകിട്ട് 6.30 ഓടെയാണ് തീപിടുത്തം ഉണ്ടായത്. വലിയ പുകയുമുയർന്നു.
തൊഴിലാളികൾ ജോലി കഴിഞ്ഞ് പോയപ്പോഴാണ് തീപിടുത്തമുണ്ടായത്. വൈക്കത്ത് നിന്നും സീനിയർ ഫയർ & റെസ്ക്യൂ ഓഫീസർ കെ. എൻ ശ്രീറാം, ഫയർ ഓഫീസർമാരായ സാജു, ഷൈൻ, ശ്രീജിത്ത്, അഭിൻ, കെ.എസ് സുജിത്ത് എന്നിവരുടെ നേതൃത്വത്തിൽ രണ്ട് ഫയർ യൂണിറ്റുകൾ ഉടനെത്തി തീ നിയന്ത്രണ വിധേയമാക്കിയതിനാൽ സമീപത്തെ കെട്ടിടത്തിലേക്കും മറ്റും തീപടരാതെ രക്ഷപ്പെട്ടു. തീപിടിത്തത്തിന്റെ കാരണം വ്യക്തമായിട്ടില്ല.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |