
മണിപ്പുഴ ബൈപ്പാസ് :സി.പി.എം വാദം തള്ളി തിരുവഞ്ചൂർ
കോട്ടയം: മുളങ്കുഴ ബൈപ്പാസ് കിഫ്ബി പദ്ധതി വഴി നടപ്പാക്കുന്നതുമായി ബന്ധപ്പെട്ട് രണ്ടുവർഷം മുമ്പ് പ്രോജക്ട് ഡയറക്ടർക്കു കത്തു നൽകിയിട്ടും ഇതുവരെ അനുമതി ലഭിക്കാത്തത് കോട്ടയത്ത് വികസനം വേണ്ടെന്ന സി.പി.എം നിലപാട് കാരണമാണെന്ന് തിരുവഞ്ചൂർ രാധാകൃഷ്ണൻ എം.എൽ.എ ആരോപിച്ചു. മണിപ്പുഴ ഭാഗത്ത് ഗതാഗതക്കുരുക്ക് ഒഴിവാക്കുന്നതിനുള്ള മുളങ്കുഴ ബൈപ്പാസിനുള്ള സ്ഥലം ഏറ്റെടുക്കാത്തതിനാലാണ് പദ്ധതി നടക്കാത്തതെന്ന് സി.പി.എം സംസ്ഥാന കമ്മിറ്റി അംഗം കെ.അനിൽകുമാർ വാർത്താ സമ്മേളനത്തിൽ പറഞ്ഞതിനോട് പ്രതികരിക്കുകയായിരുന്നു അദ്ദേഹം.
കിഫ്ബി എട്ടുകിലോ മീറ്റർ ബൈപ്പാസ് റോഡ് പദ്ധതി നടപ്പാക്കാൻ 20 കോടി രൂപയുടെ ഭരണാനുമതി ലഭിച്ചതാണ്. ചില ഇടങ്ങളിൽ പത്തു മീറ്റർ വീതിയിൽ സ്ഥലം ഏറ്റെടുക്കുന്നതിന് കിഫ്ബി പ്രോജക്ട്ന് തടസമുള്ളതിനാൽ എഫ്.ഡിആർ സ്കീമിൽ ഉൾപ്പെടുത്തുന്നതിന് 2022 ഫെബ്രുവരി 16ന് കിഫ്ബി പോജക്ട് ഡയറക്ടർക്കു കത്തു നൽകിയെങ്കിലും നടപടി ഉണ്ടായില്ല .
അലൈൻമെന്റിൽ ചെറിയ മാറ്റം വരുത്തി ഈരയിൽകടവ് മണിപ്പുഴ റോഡിന്റെ തുടർച്ചയായി കാക്കൂർ-പാക്കിൽ -പന്നിമറ്റം -പരുത്തുംപാറ വെള്ളുത്തുരുത്തി കവല വഴി തൃക്കോതമംഗലത്ത് എത്തുന്ന രീതിയിൽ അലൈൻമെന്റ് പുനക്രമീകരിക്കണമെന്ന് ആവശ്യപ്പെട്ടിരുന്നു.
മണിപ്പുഴ മുതൽ പാക്കിൽ വരെ ഒരു കിലോമീറ്റർ പുതുതായി ഇൻവെസ്റ്റിഗേഷൻ നടത്തുന്നതിന് ഫണ്ട് അനുവദിക്കണമെന്ന എന്റെ അപേക്ഷ കിഫ്ബി എക്സിക്യൂട്ടീവ് എഞ്ചിനീയർ പ്രോജക്ട് ഡയറക്ടർക്ക് 2023 മാർച്ച് 21ന് നൽകിയിട്ടും നടപടിയില്ലത്തത് മറച്ചുവെച്ച് എം.എൽ.എ സ്ഥലം ഏറ്റെടുത്തുകൊടുത്താൽ ബൈപ്പാസ് സർക്കാർ ഉടൻ പൂർത്തിയാക്കി മണിപ്പുഴ ലുലുമാൾ ഭാഗത്ത് ഇപ്പോഴുള്ള കുരുക്ക് ഒഴിവാക്കുമെന്ന് അനിൽകുമാർ പറയുന്നത് ശുദ്ധവിവരക്കേടാണ്.
സ്ഥലം ഏറ്റെടുത്തിട്ടാണ് ആകാശപാതയുടെ തൂണുകൾ നാട്ടിയത. പദ്ധതി പൂർത്തിയാക്കാനല്ല എങ്ങനെയും പൊളിക്കാനാണ് സി.പി.എം നോക്കുന്നത്. ഫണ്ട് അനുവദിക്കാതെ വർഷങ്ങളോളം മുടങ്ങികിടന്ന കോടിമത പാലം പണി പുനരാരംഭിച്ചത് തന്റെ ശക്തമായ ഇടപെടൽ മൂലമാമെന്നും തിരുവഞ്ചൂർ പറഞ്ഞു.
.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |