
വൈക്കം :വേമ്പനാട്ടുകായലിനെ സംരക്ഷിക്കാൻ ഒരു വർഷക്കാലം തണ്ണീർമുക്കം ബണ്ട് പരീക്ഷണാടിസ്ഥാനത്തിൽ തുറന്നിടണമെന്ന് മത്സ്യത്തൊഴിലാളി ഫെഡറേഷൻ എ.ഐ.ടി.യു.സി ജില്ലാ സമ്മേളനം ആവശ്യപ്പെട്ടു. സി.കെ വിശ്വനാഥൻ സ്മാരക ഹാളിൽ നടന്ന സമ്മേളനം ഫെഡറേഷൻ ജനറൽ സെക്രട്ടറി ടി. രഘുവരൻ ഉദ്ഘാടനം ചെയ്തു. പ്രസിഡന്റ് കെ. എസ് രത്നാകരൻ അദ്ധ്യക്ഷത വഹിച്ചു. എ. ഐ.ടി.യു.സി ജില്ലാ സെക്രട്ടറി അഡ്വ. വി. കെ സന്തോഷ്‌കുമാർ, ജനറൽ സെക്രട്ടറി ഡി. ബാബു, ടി. എൻ രമേശൻ, സി. കെ ആശ എം. എൽ. എ, എം. ഡി ബാബുരാജ്, സാബു പി. മണലൊടി, കെ. ഡി വിശ്വനാഥൻ, പി. എസ്.പുഷ്‌ക്കരൻ എന്നിവർ പ്രസംഗിച്ചു.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |