
വൈക്കം: കെ.എസ്.ആർ.ടി.സി പെൻഷണേഴ്സ് ഓർഗനൈസേഷന്റെ നേതൃത്വത്തിൽ നടത്തിവരുന്ന അനിശ്ചിത കാല സമരത്തിന്റെ 33-ാം ദിവസത്തെ വൈക്കം ഡിപ്പോയിലെ സമരം ജില്ലാ കോൺഗ്രസ് കമ്മറ്റി എക്സിക്യുട്ടീവ് അംഗം അക്കരപ്പാടം ശശി ഉദ്ഘാടനം ചെയ്തു. യൂണിറ്റ് പ്രസിഡന്റ് കെ.എം.മുരളിധരൻ അദ്ധ്യക്ഷത വഹിച്ചു. ബ്ലോക്ക് കോൺഗ്രസ് സെക്രട്ടറിമാരായ വർഗ്ഗീസ് പുത്തൻചിറ, വൈക്കം ജയൻ എന്നിവർ പ്രസംഗിച്ചു. സെക്രട്ടറി ടി.കെ.പൊന്നപ്പൻ സ്വാഗതം പറഞ്ഞു. പെൻഷൻ സർക്കാർ നേരിട്ടു നൽകുക, പെൻഷൻ പരിഷ്‌കരണം നടപ്പാക്കുക, കുടിശിക ക്ഷാമബത്ത അനുവദിക്കുക തുടങ്ങിയ ആവശ്യങ്ങൾ ഉന്നയിച്ചാണ് സമരം.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |