SignIn
Kerala Kaumudi Online
Friday, 23 October 2026 12.04 PM IST

തിരുവാതിര മഹോത്സവം

thiruvathyra

വൈക്കം: താലൂക്ക് എൻ.എസ്.എസ് യൂണിയൻ നടത്തി വരുന്ന മന്നം നവോത്ഥാന സൂര്യൻ പരിപാടിയുടെ ഭാഗമായി വനിതാ യൂണിയന്റെ ആഭിമുഖ്യത്തിൽ തിരുവാതിര മഹോത്സവവും പൈതൃക കലാ മത്സരവും നടത്തും. കെ.എൻ.എൻ സ്മാരക എൻ. എസ്.എസ് ഓഡി​റ്റോറിയത്തിൽ ഇന്ന് രാവിലെ 10 ന് യൂണിയൻ ചെയർമാൻ പി.ജി.എം നായർ കാരിക്കോട് ഉദ്ഘാടനം ചെയ്യും. വനിതാ യൂണിയൻ പ്രസിഡന്റ് കെ.ജയലക്ഷ്മി അദ്ധ്യക്ഷത വഹിക്കും. ഒരു വർഷക്കാലത്തെ പരിപാടികളിൽ വനിതാ യൂണിയന്റെ ആഭിമുഖ്യത്തിൽ നിരവധി പ്രവർത്തനങ്ങൾ നടപ്പിലാക്കുന്നതായി യൂണിയൻ സെക്രട്ടറി അഖിൽ.ആർ നായർ, വനിതാ യൂണിയൻ സെക്രട്ടറി മീരാ മോഹൻദാസ് എന്നിവർ അറിയിച്ചു

Follow Kerala Kaumudi on Google News Add as a preferred source on Google
RELATED TOPICS: LOCAL NEWS, KOTTAYAM
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN LOCAL
PHOTO GALLERY
TRENDING IN LOCAL