
വൈക്കം: ശമ്പള കമ്മിഷനെ ഉടൻ നിയമിക്കണമെന്ന് കെ.പി.എസ്.ടി.എ സംസ്ഥാന സെക്രട്ടറി വർഗ്ഗീസ് ആന്റണി ആവശ്യപ്പെട്ടു. കേരള പ്രദേശ് സ്കൂൾ ടീച്ചേഴ്സ് അസോസിയേഷൻ വൈക്കം ഉപജില്ലാ വാർഷിക സമ്മേളനവും അദ്ധ്യാപകർക്കുള്ള ആദരവും വൈക്കം ഗവ.ഗേൾസ് ഹയർ സെക്കൻഡറി സ്കൂളിൽ ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. ബൈജുമോൻ ജോസഫ് അദ്ധ്യക്ഷത വഹിച്ചു. ബോബി ജോസ്, പി.പ്രദീപ് മുഖ്യപ്രഭാഷണം നടത്തി. പ്രതിനിധി സമ്മേളനം പി.പ്രദീപ് ഉദ്ഘാടനം ചെയ്തു. ജോസ് ജോസഫ് അദ്ധ്യക്ഷത വഹിച്ചു.പി..ആർ.ശ്രീകുമാർ മുഖ്യപ്രഭാഷണം നടത്തി. കെ.ടി.അനിൽകുമാർ ആദരവ് 2025 നടത്തി.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |