
ചങ്ങനാശേരി: കേരളത്തിന്റെ നവോത്ഥാനത്തിന് ഊർജ്ജം പകർന്ന കർമ്മ യോഗിയായിരുന്നു ചാവറയച്ചനെന്ന് കർദ്ദിനാൾ മാർ ജോർജ് ജേക്കബ് കൂവക്കാട്ട് പറഞ്ഞു. ക്രിസ്തുജ്യോതി സ്കൂളിന്റെയും ഗ്രൂപ്പ് ഇൻസ്റ്റിറ്റ്യൂഷൻസിന്റെയും
നേതൃത്വത്തിൽ നൽകിയ സ്വീകരണ പരിപാടിയും, ചാവറ ദിനവും ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. ഡോ. തോമസ് കല്ലുകളം അദ്ധ്യക്ഷത വഹിച്ചു. ജോബ് മൈക്കിൾ എം.എൽ.എ, ഫാ.ടോമി ഇലവുങ്കൽ, ഫാ. സ്കറിയ എതിരെറ്റ്, ഫാ. ജോഷി ചീരാംകുഴി, ഫാ. ഫിലിപ്പോസ് തുണ്ടുവാലിച്ചിറ, ഫാ. അഖിൽ കരിക്കാത്ര,പി. റ്റി. എ പ്രസിഡന്റുമാരായ ഡോ. ജോബിൻ എസ് കൊട്ടാരം, അഡ്വ. ഷിബു മണലാ,ലീന ഡോമിനിക്, ആനി സെബാസ്റ്റ്യൻ മേരിക്കുട്ടി ജോസഫ്, അഡ്വ. ബോബി പി തോമസ് എന്നിവർ പങ്കെടുത്തു.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |