
കോട്ടയം: പ്രത്യേക സംക്ഷിപ്ത വോട്ടർപട്ടിക പുതുക്കലിന്റെ ഭാഗമായി ജില്ലയിലെ പാർലമെന്റ്, അസംബ്ലി നിയോജക മണ്ഡലങ്ങളുടെ അന്തിമ വോട്ടർപട്ടിക അംഗീകൃത രാഷ്ട്രീയ പാർട്ടി പ്രതിനിധികളുടെയും ബന്ധപ്പെട്ട ഉദ്യോഗസ്ഥരുടെയും സാന്നിധ്യത്തിൽ പ്രസിദ്ധീകരിക്കുമെന്ന് കളക്ടർ അറിയിച്ചു. നാളെ ഉച്ചയ്ക്ക് 12.15 ന് കളക്ടറുടെ ചേംബറിൽ നടക്കുന്ന ചടങ്ങിൽ കോട്ടയം നിയോജക മണ്ഡലത്തിന്റെ പട്ടിക പ്രസിദ്ധീകരിക്കും. മറ്റു നിയോജക മണ്ഡലങ്ങളുടേത് ഇ.ആർ.ഒ /താലൂക്ക് ഓഫീസുകളിൽ പ്രസിദ്ധപ്പെടുത്തും. രാഷ്ട്രീയകക്ഷി പ്രതിനിധികൾക്ക് വോട്ടർ പട്ടികയുടെ ഓരോ സെറ്റ് വീതം ഹാർഡ് കോപ്പിയും സോഫ്റ്റ് കോപ്പിയും സൗജന്യമായി നൽകും.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |