SignIn
Kerala Kaumudi Online
Friday, 23 October 2026 12.12 PM IST

ജില്ലയിൽ പക്ഷിപ്പനി നിയന്ത്രണം അവസാനിച്ചു പക്ഷേ ഫാമുകൾ കാലി, കർഷകന്റെ പോക്കറ്റും

bird

കോട്ടയം: പക്ഷിപ്പനിയെത്തുടർന്ന് ജില്ലയിൽ ഏർപ്പെടുത്തിയ നിയന്ത്രണം അവസാനിച്ചെങ്കിലും പഴയ നിലയിലേയ്ക്ക് കാര്യങ്ങളെത്താൻ ഇനിയും സമയമെടുക്കും. ചില കർഷകരാകട്ടെ കൃഷി പാടെ ഉപേക്ഷിച്ചു. നിയന്ത്രണം അവസാനിച്ചെങ്കിലും എത്രപേർ ഈ മേഖലയിലേക്ക് തിരിച്ചെത്തുമെന്നതും ചോദ്യചിഹ്നമായി നിൽക്കുന്നു.

സെപ്തംബർ ആദ്യം പുറത്തിറക്കിയ ഉത്തരവുപ്രകാരം ഡിസംബർ 31 വരെയായിരുന്നു നിരോധനം. പുതിയ നിർദേശങ്ങളൊന്നും വന്നിട്ടില്ല. നിയന്ത്രണമുണ്ടായിരുന്ന മേഖലകളിൽ ഇനി മുതൽ പക്ഷികളെ എത്തിക്കുകയും വളർത്തുകയും ചെയ്യാം. എന്നാൽ ദേശാടനപ്പക്ഷികളുടെ മടങ്ങിപ്പോക്ക് പൂർത്തിയാകുന്നത് വരെ നിയന്ത്രണം തുടരണമെന്ന് പക്ഷിപ്പനിയെക്കുറിച്ചു പഠിച്ച വിദഗ്ദ്ധസമിതി ആവശ്യപ്പെടുന്നുണ്ട്. ഈ നിർദേശം സർക്കാർ സ്വീകരിച്ചാൽ നിയന്ത്രണം നീട്ടിയേക്കാമെന്ന് മൃഗസംരക്ഷണ വകുപ്പ് ഉദ്യോഗസ്ഥർ പറയുന്നു. അതേസമയം ഹാച്ചറികളിൽ ഉൾപ്പെടെ രോഗം സ്ഥിരീകരിച്ച് പക്ഷികളെ കൂട്ടത്തോടെ കൊന്നൊടുക്കിയതിനാൽ ഇപ്പോൾ വളർത്തുന്നതിന് ആവശ്യാനുസരണം കോഴി, താറാവ് കുഞ്ഞുങ്ങൾ ഈ മേഖലകളിൽ ലഭ്യമല്ല.

എന്ന് തുടങ്ങും മണർകാട്

മണർകാട് സർക്കാരിന്റെ പൗൾട്രി ഫാം പക്ഷിപ്പനിയെ തുടർന്ന് അടച്ചിട്ട് ആറ് മാസമായി. നിയന്ത്രണം മാറിയെങ്കിലും ഇവിടെ പക്ഷികളെ വളർത്തുന്നത് സംബന്ധിച്ച് തീരുമാനമായിട്ടില്ല. ഫാം അണുവിമുക്തമാക്കി. സാനിറ്റേഷൻ സർട്ടിഫിക്കറ്റ് ലഭിച്ചെങ്കിലും എന്ന് തുറക്കുമെന്ന കാര്യത്തിൽ വ്യക്തതയില്ല.

വൻ നഷ്ടം

ഫാം പ്രവർത്തനം നിറുത്തിയത് സാധാരണക്കാർക്കും വൻ നഷ്ടമുണ്ടാക്കി. ഫാമിൽ നിന്ന് ദിവസങ്ങൾ പ്രായമായ കോഴിക്കുഞ്ഞുങ്ങളെ വാങ്ങി വളർത്തി വിൽക്കുന്ന നിരവധിപ്പേരുടെ സ്ഥിരവരുമാനം കൂടി നിലച്ചു.

Follow Kerala Kaumudi on Google News Add as a preferred source on Google
RELATED TOPICS: LOCAL NEWS, KOTTAYAM, BIRDFLU
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN LOCAL
PHOTO GALLERY
TRENDING IN LOCAL