SignIn
Kerala Kaumudi Online
Friday, 23 October 2026 6.58 PM IST

എം.ജിയിൽ സർവകലാശാലാ സംഗമം  

mg
എം.ജി സർവ്വകലാശാലയിൽ നടന്ന സർവ്വകലാശാലാ സംഗമം

കോട്ടയം: സർവകലാശാലകളിൽ ചാൻസലറെ ഉപയോഗിച്ച് കേന്ദ്രസർക്കാർ ഭരണസ്തംഭനം നടത്തുകയാണെന്ന് ആരോപിച്ച് എം.ജി സർവകലാശാലാ കവാടത്തിൽ വിദ്യാഭ്യാസ സംരക്ഷണസമിതിയുടെ ആഭിമുഖ്യത്തിൽ പ്രതിഷേധ സംഗമം സംഘടിപ്പിച്ചു. മുൻ എം.പി ഡോ.പി.കെ ബിജു ഉദ്ഘാടനം ചെയ്തു. ഡോ.ടി.പി വിനു അദ്ധ്യക്ഷത വഹിച്ചു. സി.ഐ.ടി.യു ജില്ലാ വൈസ് പ്രസിഡന്റ് അഡ്വ.കെ.അനിൽകുമാർ,സീമ എസ്.നായർ, പ്രൊഫ. സന്തോഷ് ടി.വർഗീസ്, മുഹമ്മദ് ഷെരീഫ് , കെ.എസ് അനിൽകുമാർ, മെൽബിൻ ജോസഫ്, വി.ആർ പ്രസാദ്, റിജോയ് ടി.ജോസഫ്, അബ്ദുൽ വഹാബ് എന്നിവർ സംസാരിച്ചു. എം.എസ് സുരേഷ് സ്വാഗതവും ഡോ.എം.കെ ബിജു നന്ദിയും പറഞ്ഞു.

Follow Kerala Kaumudi on Google News Add as a preferred source on Google
RELATED TOPICS: LOCAL NEWS, KOTTAYAM, MG
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN LOCAL
PHOTO GALLERY
TRENDING IN LOCAL