SignIn
Kerala Kaumudi Online
Friday, 23 October 2026 6.58 PM IST

ചക്ക ചില്ലറക്കാരനല്ല,​ വൻ ഡിമാൻഡ്

j

കോട്ടയം: സീസൺ അടുത്തതോടെ നാട്ടിൻപുറത്തെ തീൻമേശകളിലെല്ലാം ചക്കയാണ് പ്രധാനവിഭവം. ചക്കവാങ്ങാൻ തമിഴ്നാട്ടിൽ നിന്നുള്ള സംഘവും എത്തിതുടങ്ങി. ചക്കയുടെ ഡിമാൻഡിനൊപ്പം വിലയും വർദ്ധിച്ചു.

പ്ലാവുകളുള്ള വീടുകളിൽ പെട്ടി ഓട്ടോയുമായി എത്തി ഇടിച്ചക്കപ്പരുവം മുതലുള്ള ചക്കയാണ് ശേഖരിക്കുന്നത്. പ്ലാവുകളിൽ അമിതമായി തിങ്ങിനിറഞ്ഞ് അധികം വലിപ്പം വയ്ക്കാതെ നിൽക്കുന്ന പച്ച ചക്കയാണ് വ്യാപാരികൾ വാങ്ങി കൊണ്ടു പോകുന്നത്. വലിപ്പവും നീളവുമുണ്ടെങ്കിൽ കിലോയ്ക്ക് മൂന്ന് രൂപ വരെ കിട്ടും. എന്നാൽ വാങ്ങാൻ ചെന്നാൽ വില രണ്ടു മൂന്നു ഇരട്ടിയാവും.

മൂല്യവർദ്ധിത ഉത്പ്പന്നങ്ങൾ

ചക്കയുടെ മടലിലെ മുള്ളൊഴിച്ച് ബാക്കിയെല്ലാം മൂല്യവർദ്ധിത ഉത്പ്പന്നങ്ങളാവുകയാണ്. ഉപ്പേരി മുതൽ കൊണ്ടാട്ടവും സ്ക്വാഷും ഉൾപ്പെടെ ഉത്പാദിപ്പിക്കുന്ന സംരഭകരും ചക്കതേടിയിറങ്ങുന്നുണ്ട്.

മലയോരത്തെ പ്ലാവുകളിലെല്ലാം നിറയെ ചക്കയാണ്. ചക്കയൊരുക്കുന്നത് മലയോരത്തെ പ്രധാന കാഴ്ചയാണ്. ഇടിച്ചക്കയ്ക്കും മൂത്ത ചക്കയ്ക്കും ഒരുപോലെ ആവശ്യക്കാരുണ്ട്. ബഡ് ഇനങ്ങൾ നേരത്തെ കായ്ച്ചു തുടങ്ങിയത് വിപണിയെ ഉണർത്തുന്നു.

പ്രായ,​ദേശ വ്യത്യാസമില്ലാതെ ഇഷ്ടപ്പെടുന്ന ചക്ക പോഷകത്തിന്റെ കാര്യത്തിൽ മുന്നിലാണ്. ജീവകങ്ങളും മൂലകങ്ങളും നാരുകളും നിറഞ്ഞതാണ്. പ്രമേഹരോഗികൾക്കും ചക്ക നല്ലതാണ്. ചക്കച്ചുളയിൽ രണ്ടു ശതമാനം പ്രോട്ടീനും ഒരു ശതമാനം കൊഴുപ്പും 74 ശതമാനം വെള്ളവും 23 ശതമാനം അന്നജവുമാണ്.

വരുംകാല വിള

മണ്ണിനടിയിലേക്ക് ആഴ്ന്നിറങ്ങി പടരുന്ന വേരുപടലങ്ങളുള്ള പ്ലാവിന് കനത്ത വരൾച്ചയിലും പിടിച്ചുനിൽക്കാനും ഫലം നൽകാനുമാകും. ഇവയുടെ ഇലകളിലുള്ള കട്ടിയേറിയ ആവരണം ബാഷ്പീകരണം കുറയ്ക്കും. റബർ നിരാശ സമ്മാനിക്കുമ്പോൾ വരുംകാലത്തേക്കുള്ള വിളയായിരിക്കും പ്ലാവ്. പ്ലാവിന്റെ തടിക്കും വിലയുണ്ട്.

Follow Kerala Kaumudi on Google News Add as a preferred source on Google
RELATED TOPICS: LOCAL NEWS, KOTTAYAM, CHAKKA
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN LOCAL
PHOTO GALLERY
TRENDING IN LOCAL