SignIn
Kerala Kaumudi Online
Friday, 23 October 2026 6.58 PM IST

സ്വർണം പണയം വച്ച് കലോത്സവത്തിന്,​ അനാമികയ്ക്ക് കുച്ചിപ്പുടിയിൽ പൊൻതിളക്കം

anamika
അനാമികയും കുടുംബവും

തിരുവനന്തപുരം: അമ്മയുടേയും തന്റെയും സ്വർണം പണയം വച്ച് കിട്ടിയ പണവുമായി സ്കൂൾ കലോത്‌സവത്തിൽ പങ്കെടുക്കാൻ തിരുവനന്തപുരത്തെത്തിയ അനാമികയ്ക്ക് കുച്ചിപ്പുടിയിൽ എഗ്രേഡിന്റെ പൊൻതിളക്കം.ഹയർ സെക്കൻഡറി വിഭാഗം പെൺകുട്ടികളുടെ കുച്ചിപ്പുടിയിൽ മത്സരിച്ച അനാമിക കോട്ടയം ഞീഴൂർ വിശ്വഭാരതി എസ്.എൻ.എച്ച്.എസ്.എസിലെ പ്ലസ്ടു വിദ്യാർത്ഥിയാണ്. 13 വർഷമായി നൃത്തം അഭ്യസിക്കുന്നുണ്ട്. ആദ്യമായാണ് സംസ്ഥാനതലത്തിൽ മത്സരിക്കുന്നത്.

കഴിഞ്ഞവർഷം വരെ ഭരതനാട്യം, കുച്ചിപ്പുടി, കേരളം നടനം എന്നീ ഇനങ്ങളിൽ ജില്ലവരെ എത്തിയിരുന്നു. ആർ.എൽ.വി പ്രദീപ്കുമാറും കലാക്ഷേത്ര ചിത്രാ പ്രദീപും ആർ.എൽ.വി ശക്തി കുമാറുമാണ് നൃത്താദ്ധ്യാപകർ. സംസ്ഥാന കലോത്സവ വിജയിക്കായുള്ള സ്കൂളിന്റെ 20 വർഷത്തെ കാത്തിരിപ്പ് കൂടിയാണ് അനാമികയിലൂടെ സഫലമായത്.

അകാലത്തിൽ പൊലിഞ്ഞ ഗുരുവിന്

ഈ വിജയം ജില്ലാ കലോത്സവത്തിന് മുൻപ് മരണമടഞ്ഞ നൃത്താദ്ധ്യാപകനായ ആർ.എൽ.വി ഷിജുവിനുള്ള ഗുരുദക്ഷിണയാണെന്ന് അനാമിക പറഞ്ഞു. വർക്ക്ഷോപ്പ് ജീവനക്കാരനായ പിതാവ് സാജുവും അമ്മ സോമിനിയും ബിരുദ വിദ്യാർത്ഥിയായ സഹോദരൻ പൃഥ്വി കെ.സാജുവും പൂർണ പിന്തുണ നൽകി ഒപ്പമുണ്ട്.

Follow Kerala Kaumudi on Google News Add as a preferred source on Google
RELATED TOPICS: LOCAL NEWS, KOTTAYAM, ANAMIKA
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN LOCAL
PHOTO GALLERY
TRENDING IN LOCAL