
കോട്ടയം: കേരള വനം വികസന കോർപ്പറേഷന്റെ (കെ.എഫ്.ഡി.സി.) 24 മുതൽ അടുത്തവർഷം ജനുവരി 23 വരെ നീളുന്ന സുവർണ ജൂബിലി ആഘോഷങ്ങൾ ആറു ഡിവിഷനുകളിലായി വിപുലമായി നടത്തും. 24നു രാവിലെ 10.30ന് കാരാപ്പുഴയിലെ കെ.എഫ്.ഡി.സി. മുഖ്യകാര്യാലയത്തിൽ സുവർണ ജൂബിലി ആഘോഷങ്ങൾ മന്ത്രി എ.കെ. ശശീന്ദ്രൻ ഉദ്ഘാടനം ചെയ്യും. മന്ത്രി വി.എൻ. വാസവൻ അധ്യക്ഷത വഹിക്കും. കേന്ദ്ര സഹമന്ത്രി ജോർജ് കുര്യൻ, എം.പി.മാരായ കെ. ഫ്രാൻസിസ് ജോർജ്ജ്, ജോസ് കെ. മാണി, തിരുവഞ്ചൂർ രാധാകൃഷ്ണൻ എം.എൽ.എ.എന്നിവർ പ്രസംഗിക്കും
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |