
പാലാ: മരിയസദനത്തിലെ കലാകാരൻമാർക്കൊപ്പം സംഗീത വിരുന്നൊരുക്കാൻ ചലച്ചിത്ര പിന്നണിഗായകൻ കെ.ജി മാർക്കോസ്. മാനസിക വെല്ലുവിളി നേരിടുന്നവരുടെ ഓർക്കസ്ട്ര എന്ന നിലയിൽ ലിംക ബുക്ക് ഓഫ് റെക്കോർഡ്സിൽ ഇടംപിടിച്ച പാലാ മരിയസദനം കലാസമിതിയുടെ ഗാനമേളയും മെഗാഷോയും അദ്ദേഹം ഉദ്ഘാടനം ചെയ്യും. ചേർപ്പുങ്കൽ പാളയം പള്ളി തിരുനാളിനോടനുബന്ധിച്ച് നാളെയാണ് കലാസമിതിയുടെ ഗാനമേളയും മെഗാഷോയും അരങ്ങേറുന്നത്. ഈ വർഷത്തെ ഉദ്ഘാടന പ്രോഗ്രാം കെ.ജി മാർക്കോസ് നയിക്കുന്നത് കലാസമിതിക്ക് കൂടുതൽ വേദികൾ നൽകുമെന്നാണ് പ്രതീക്ഷ.
അവസരം നൽകാം, മാതൃകയാക്കാം
മരിയസദനം കലാസമിതിയെ കൂടുതൽ സജീവമാക്കുക എന്നതാണ് പരിപാടിയിലൂടെ ലക്ഷ്യമിടുന്നതെന്ന് തിരുനാൾ പ്രസദേന്തിത്വം വഹിക്കുന്ന പാളയം താഴത്തെതയ്യിൽ ടി.ടി. തോമസ് പറഞ്ഞു. കലാസമിതിക്ക് കൂടുതൽ അവസരങ്ങൾ നൽകാൻ മറ്റു ദേവാലയങ്ങളും തയാറാകുമെന്നാണ് പ്രതീക്ഷ. വൈകന്നേരം 7നാണ് ഗാനമേള.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |