
തൊടുപുഴ: കർഷകരെയും കർഷക തൊഴിലാളികളെയും മറന്ന സർക്കാരാണ് സംസ്ഥാനത്ത് അധികാരത്തിലിരിക്കുന്ന ഇടതുപക്ഷ സർക്കാരെന്നും കർഷകരുടെ പേരിൽ മുതലക്കണ്ണീർ പൊഴിച്ച് അധികാരത്തിൽ വന്നവരാണ് ഇപ്പോൾ കർഷക തൊഴിലാളികളെ ഇല്ലായ്മ ചെയ്യുന്ന നയം നടപ്പിലാക്കുന്നതെന്നും കെ.പി.സി.സി ജനറൽ സെക്രട്ടറി അഡ്വ. എസ്. അശോകൻ പറഞ്ഞു. പുനഃസംഘടിപ്പിക്കപ്പെട്ട ദേശീയ കർഷക തൊഴിലാളി ഫെഡറേഷൻ ജില്ലാ കമ്മിറ്റി തൊടുപുഴ രാജീവ് ഭവനിൽ ഉത്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. ക്ഷേമനിധി അംഗങ്ങളായിട്ടുള്ളവർക്ക് പെൻഷനും അധിവർഷാനുകൂല്യങ്ങളുമുൾപ്പെടെ നിരസിക്കുന്ന സർക്കാർ നിലപാട് അപലപനീയമാണെന്നും ഇതിനെതിരെ ജില്ലയിൽ നിരന്തര പ്രക്ഷോഭം ആരംഭിക്കുമെന്നും ഡി.കെ.ടി.എഫ് സംസ്ഥാന പ്രസിഡന്റ് യു.വി. ദിനേശ് മണി പറഞ്ഞു. പുനഃസംഘടിപ്പിക്കപ്പെട്ട കമ്മിറ്റി ഭാരവാഹികൾക്ക് സംസ്ഥാന പ്രസിഡന്റ് നിയമന ഉത്തരവ് കൈമാറി യോഗത്തിൽ തൊടുപുഴ ബ്ലോക്ക് കോൺഗ്രസ് കമ്മിറ്റി പ്രസിഡന്റ് ഷിബിലി സാഹിബ്, സംസ്ഥാന വൈസ് പ്രസിഡന്റുമാരായ ജോയി മൈലാടി, എസ്.കെ. വിജയൻ, ജനറൽ സെക്രട്ടറിമാരായ ജെയിംസ് മാമ്മൂട്ടിൽ, ജിജി അപ്രേം, നിയോജക മണ്ഡലം പ്രസിഡന്റ് അലക്സ് തോമസ്, സാജു കാഞ്ഞിരത്താംകുന്നേൽ, മോനിക്കുട്ടി ജെയിംസ്, കെ.എ. ജോസുകുട്ടി, അനുഷൽ ആന്റണി എന്നിവർ സംസാരിച്ചു.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |