SignIn
Kerala Kaumudi Online
Thursday, 22 October 2026 7.53 PM IST

നാല്പതടിയിൽ നാടിനൊരു അലങ്കാരഗോപുരം

bbb

ഭരണങ്ങാനം: പഞ്ചപാണ്ഡവരും ഗണപതിയും അയ്യപ്പനും ഭഗവതിയും നാരദരും സാക്ഷി. ഭരണങ്ങാനത്തപ്പന് അലങ്കാരഗോപുരമൊരുങ്ങി. ഭരണങ്ങാനം ശ്രീകൃഷ്ണസ്വാമി ക്ഷേത്രത്തിന്റെ കിഴക്കുദിക്കിലെ കവാടമായ വിലങ്ങുപാറ റോഡിന് അഭിമുഖമായാണ് കൂറ്റൻ അലങ്കാരഗോപുരം. ക്ഷേത്രശില്പി ചേർത്തല ജെയ്‌മോൻ ആചാരിയുടെ കരവിരുതിൽ ക്ഷേത്രസന്നിധിപോലെ ഭക്തിസാന്ദ്രമാണീ അലങ്കാരഗോപുരവും. നാല്പത് അടിയോളം ഉയരത്തിൽ തീർത്തിരിക്കുന്ന അലങ്കാര മണ്ഡപത്തിന്റെ ഒത്ത നടുക്ക് ചതുർബാഹുവായ ശ്രീകൃഷ്ണ ശില്പം. ഭരണങ്ങാനം ക്ഷേത്രത്തിലെ വിഗ്രഹത്തിന്റെ അതേമാതൃകയിലുള്ള ശില്പം. ഭരണങ്ങാനത്തപ്പനെ പ്രതിഷ്ഠിച്ച പഞ്ചപാണ്ഡവരായ യുധിഷ്ഠിരൻ, ഭീമൻ, അർജുനൻ, നകുലൻ, സഹദേവൻ എന്നിവരുടെ കൂറ്റൻ രൂപങ്ങൾ അലങ്കാര ഗോപുരത്തിലുണ്ട്. ഇതോടൊപ്പം നാരദരും അയ്യപ്പനും ഭഗവതിയും ഗണപതിയും ശില്പങ്ങളായി ഗോപുരത്തിൽ പ്രശോഭിക്കുന്നു.

151ാമത് ക്ഷേത്ര ശില്പം

ശില്പി ചേർത്തല ജെയ്‌മോൻ ആചാരിക്കും ഇത് സുകൃത നിമിഷമാണ്. വിവിധ ക്ഷേത്രങ്ങളും അലങ്കാര ഗോപുരങ്ങളുമൊക്കെയായി ഇതിനോടകം 151 ദേവാലയ നിർമ്മിതികൾ പൂർത്തീകരിച്ചു. ചോറ്റാനിക്കര കീഴ്ക്കാവ് ചുറ്റമ്പലം, ചിത്രപ്പണികൾ, ആലപ്പുഴ പുന്നപ്ര അറവുകാട് ദേവീക്ഷേത്രം, ചേർത്തല വളവനാട് ലക്ഷ്മീ നാരായണസ്വാമി ക്ഷേത്രം, കിടങ്ങൂർ മഹാഗണപതി ക്ഷേത്രം, മുംബൈ പനവേൽ അയ്യപ്പക്ഷേത്രം, പൂനെ ശ്രീകൃഷ്ണസ്വാമി ക്ഷേത്രം... ജെയ്‌മോന്റെ ശില്പഭംഗിയിൽ ഉയിർക്കൊണ്ട ക്ഷേത്രവിതാനങ്ങൾ നിരവധി.


ഗോപുരസമർപ്പണം 18ന്

ഭരണങ്ങാനം ശ്രീകൃഷ്ണസ്വാമി ക്ഷേത്ര കവാടത്തിൽ പുതുതായി നിർമ്മിച്ച അലങ്കാരഗോപുരത്തിന്റെ സമർപ്പണം 18ന് രാവിലെ 12ന് കേന്ദ്രമന്ത്രി സുരേഷ് ഗോപി നിർവഹിക്കും.

Follow Kerala Kaumudi on Google News Add as a preferred source on Google
RELATED TOPICS: LOCAL NEWS, KOTTAYAM, TEMPLE
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN LOCAL
PHOTO GALLERY
TRENDING IN LOCAL