SignIn
Kerala Kaumudi Online
Friday, 23 October 2026 9.35 AM IST

അമിത വില ഈടാക്കിയാൽ നടപടി: സംയുക്ത സ്‌ക്വാഡ് രൂപീകരിച്ചു

vila

കോട്ടയം : വിലവിവരപ്പട്ടിക പ്രദർശിപ്പിക്കാത്ത വ്യാപാര സ്ഥാപനങ്ങൾക്കെതിരെ കർശന നടപടിയെടുക്കാൻ ജില്ലാ കളക്ടർ ജോൺ വി. സാമുവലിന്റെ അദ്ധ്യക്ഷതയിൽ ചേർന്ന വിലനിലവാര അവലോകന യോഗം തീരുമാനിച്ചു. അമിത വില ഈടാക്കുന്നത് തടയും. ഇക്കാര്യങ്ങൾ പരിശോധിക്കാൻ സംയുക്ത സ്‌ക്വാഡ് രൂപീകരിച്ചു. സിവിൽ സപ്ലൈസ്, ലീഗൽ മെട്രോളജി, കൃഷി , ഭക്ഷ്യ സുരക്ഷ, പൊലീസ് വകുപ്പു മേധാവികളുടെ നേതൃത്വത്തിലാണ് സ്‌ക്വാഡ് പ്രവർത്തിക്കുക.
20 ന് മുൻപ് എല്ലാ വ്യാപാര സ്ഥാപനങ്ങളും മുഴുവൻ ഉത്പന്നങ്ങളുടെയും വില പ്രദർശിപ്പിക്കണം. സംയുക്ത സ്‌ക്വാഡ് ജില്ലയുടെ വിവിധ ഭാഗങ്ങളിൽ പരിശോധന നടത്തും. താലൂക്ക് സപ്ലൈ ഓഫീസർമാരുടെ നേതൃത്വത്തിൽ താലൂക്കുതലത്തിലും പ്രത്യേക പരിശോധനയുണ്ട്. ഒരേ ഉത്പന്നത്തിനു തന്നെ പല കടകളിലും പല വില ഈടാക്കുന്നതായി ശ്രദ്ധയിൽപ്പെട്ടിട്ടുണ്ടെന്നും അദ്ദേഹം പറഞ്ഞു. ജില്ലാ സപ്ലൈ ഓഫീസർ സ്മിത ജോർജ്, കൃഷിവകുപ്പ് ഡെപ്യൂട്ടി ഡയറക്ടർ പി.പി. ശോഭ, അസിസ്റ്റന്റ് ഡയറക്ടർ ഇന്ദു കെ. പോൾ എന്നിവർ പങ്കെടുത്തു.

Follow Kerala Kaumudi on Google News Add as a preferred source on Google
RELATED TOPICS: LOCAL NEWS, KOTTAYAM
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN LOCAL
PHOTO GALLERY
TRENDING IN LOCAL