
കോട്ടയം : ആർ.ഐ സെന്റർ കോട്ടയം ഓഫീസിന്റെ ആഭിമുഖ്യത്തിൽ ഏറ്റുമാനൂർ ഗവൺമെന്റ് ഐ.ടി.ഐയിൽ അപ്രന്റീസ്മേള നടത്തി. 30 സ്ഥാപനങ്ങളും, 360 ട്രെയിനികളും പങ്കെടുത്തു. നൂറിലധികം ഒഴിവുകളിലേക്ക് ട്രെയിനിംഗിനായി കുട്ടികൾ തിരഞ്ഞെടുക്കപ്പെട്ടു. സബ് കളക്ടർ ഡി. രഞ്ജിത്ത് ഉദ്ഘാടനവും ഉപഹാരസമർപ്പണവും നിർവഹിച്ചു. ഏറ്റുമാനൂർ ഐ.ടി.ഐ. പ്രിൻസിപ്പൽ കെ. സന്തോഷ്കുമാർ അദ്ധ്യക്ഷത വഹിച്ചു. സാബു ജോസഫ്, എം.എഫ്. സാംരാജ്, എം. ഷീജ ബീഗം, നോബിൾ എം ജോർജ്ജ്, വി. വിജിമോൾ, ഫാ.തോമസ് പാണനാൽ, രാജേഷ് വി സ്കറിയ എന്നിവർ പ്രസംഗിച്ചു.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |