SignIn
Kerala Kaumudi Online
Friday, 23 October 2026 4.36 PM IST

തിരുനക്കര ചുറ്റുവട്ടം : മന്ത്രി വാസവന് ബിഗ് സല്യൂട്ട്

vasa

സംസ്ഥാന മന്ത്രിസഭയിൽ മൂന്നു പ്രധാന വകുപ്പുകൾ ഒരു പരാതിക്കും ഇടനൽകാതെ ഏറ്റവും പ്രശംസനീയമായി കൊണ്ടു പോകുന്ന മന്ത്രിയ്ക്ക് തിരുനക്കര ചുറ്റുവട്ടത്തിന്റെ ബിഗ് സല്യൂട്ട്. ഒരു ജനപ്രതിനിധി, മന്ത്രി എങ്ങനെയായിരിക്കണം എന്ന ചോദ്യത്തിന് നമുക്ക് ഉയർത്തിക്കാട്ടാൻ കഴിയുന്ന ഉത്തരമാകുകയാണ് വി.എൻ.വാസവൻ. തൊട്ടാൽ പൊള്ളുന്നതാണ് ശബരിമല മണ്ഡലകാലം. ലക്ഷക്കണക്കിന് ഭക്തന്മാർ ഒഴുകി എത്തുന്ന ശബരിമലയിൽ ചെറിയൊരു പരാതി ഉയർന്നാൽ മുതലെടുക്കാൻ കാത്തിരിക്കുകയാണ് വർഗീയ ശക്തികൾ. ഈവർഷത്തെ മണ്ഡലകാലം മകരവിളക്കോടെ അവസാനിക്കുമ്പോൾ കാര്യമായ ഒരു പരാതിയും ഉയർന്നിട്ടില്ല. ഒരു ലക്ഷം തീർത്ഥാടകർ വരെ എത്തിയ ദിവസങ്ങളിലും എല്ലാവർക്കും സുഗമമായി ദർശനം നടത്താനായി. വടം കെട്ടി തിരിച്ചു തീർത്ഥാടകരെ മണിക്കൂറുകളോളം തടഞ്ഞ് അപ്പവും, അരവണയും കിട്ടിയില്ല തുടങ്ങിയ പരാതികൾ ഉയർന്നില്ല. ദേവസ്വം ബോർഡ് ജീവനക്കാരുടെയും പൊലീസിന്റേയും പ്രവർത്തനവും പ്രശംസനീയമായി. ഇതിനെല്ലാം ചുക്കാൻ പിടിച്ചത് ദേവസ്വം വകുപ്പ് കൂടി ലഭിച്ച മന്ത്രി വാസവനായിരുന്നു.

മണ്ഡലകാലത്തിന് മാസങ്ങൾക്ക് മുൻപ് ഓരോ ഇടത്താവളങ്ങളിലും പ്രത്യേകം യോഗം വിളിച്ച് മാർഗനിർദ്ദേശങ്ങൾ ഉദ്യോഗസ്ഥർക്ക് നൽകി. എല്ലാദിവസവും ശബരിമലയുമായി ബന്ധപ്പെട്ട് വിവിധ വകുപ്പുകളിലെ ഉന്നത ഉദ്യോഗസ്ഥരുമായി ഓൺലൈൻ ചർച്ച നടത്തി. അരഡസനിലേറെ തവണ ശബരിമല സന്ദർശിച്ച് ഏകോപനവും നടത്തി. വെർച്വൽ ക്യൂവിനൊപ്പം നാലിലൊന്ന് സ്പോട്ട് ബുക്കിംഗ് കൂടി നടത്തിയതാണ് തിരക്ക് നിയന്ത്രിക്കാൻ സഹായകമായത്. പമ്പയിൽ നിന്ന് നിന്ന് റോപ് വേയും,​ കിഫ്ബി ഫണ്ട് ഉപയോഗിച്ച് നിലക്കലിൽ തീർത്ഥാടകർക്ക് ബഹുനില മന്ദിരം ,​ശബരിമലയിൽ 778 കോടിയും ,​ പമ്പയിൽ 235 കോടിയും മുടക്കുന്ന മാസ്റ്റർ പ്ലാനിനും മന്ത്രിസഭ അംഗീകാരം നൽകിയതോടെ വികസന കുതിച്ചു ചാട്ടമാണ് വരും വർഷങ്ങളിൽ ഉണ്ടാവുക. സഹകരണ ബാങ്കുകളിൽ പണം നിക്ഷേപിച്ച ചിലർ ആത്മഹത്യ ചെയ്ത സംഭവം സഹകരണ മേഖലയ്ക്കും സർക്കാരിനും വലിയ തിരിച്ചടിയാകുമെന്നു കരുതിയിടത്താണ് സഹകരണമേഖലയുടെ വിശ്വാസ്യത വീണ്ടെടുക്കുന്ന നടപടികൾ നടപ്പാക്കിയും,​ കുറ്റവാളികൾക്കെതിരെ കർശന നടപടി എടുത്തും വാസവൻ മാതൃകയായി.

വിഴിഞ്ഞം പോർട്ടിനെതിരെ ഉയർന്ന ആരോപണങ്ങൾ മറികടന്ന് പോർട്ട് യാഥാർത്ഥ്യമാക്കിയതിന് പുറമെ കുറഞ്ഞ കാലത്തിനുള്ളിൽ കൂടുതൽ കപ്പലുകൾ എത്തിച്ച് കോടികളുടെ വരുമാനം ഉണ്ടാക്കിയതിന് നേതൃത്വം വഹിച്ച മന്ത്രിക്ക് എങ്ങനെ ബിഗ് സല്യൂട്ട് നൽകാതിരിക്കും.

Follow Kerala Kaumudi on Google News Add as a preferred source on Google
RELATED TOPICS: LOCAL NEWS, KOTTAYAM
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN LOCAL
PHOTO GALLERY
TRENDING IN LOCAL