
കോട്ടയം : ജൈവ അധിനിവേശം കേരളത്തിലെ ജൈവ വൈവിദ്ധ്യത്തിന് ഉയർത്തുന്ന വെല്ലുവിളികളെക്കുറിച്ചുള്ള ദേശീയ ദ്വിദിന സെമിനാർ നാളെ മുതൽ എം.ജി സർവകലാശാലയിൽ നടക്കും. വൈസ് ചാൻസലർ ഡോ. സി.ടി. അരവിന്ദകുമാർ ഉദ്ഘാടനം ചെയ്യും. പെരിയാർ ടൈഗർ റിസർവ് ഫീൽഡ് ഡയറക്ടർ പി.പി.പ്രമോദ്, കേരള ഫോറസ്റ്റ് റിസർച്ച് ഇൻസ്റ്റിറ്റ്യൂട്ടിലെ ചീഫ് സയന്റിസ്റ്റ് ഡോ. ടി.വി. സജീവ്, സുവോളജിക്കൽ സർവേ ഒഫ് ഇന്ത്യയിലെ ശാസ്ത്രജ്ഞൻ ഡോ. മുഹമ്മദ് ജാഫർ പാലോട്ട്, മത്സ്യ ശാസ്ത്ര വിദഗ്ദ്ധനായ ഡോ. സി.പി. ഷാജി എന്നിവർ പ്രഭാഷണം നടത്തും. മുൻകൂട്ടി രജിസ്റ്റർ ചെയ്യുന്നവർക്ക് പങ്കെടുക്കാം. ഫോൺ : 9995894637.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |