
വെച്ചൂർ : ഹരിതഗ്രാമം മൂന്നാംഘട്ടം പദ്ധതിയുടെ വെച്ചൂർ പഞ്ചായത്തുതല ഉദ്ഘാടനം പ്രസിഡന്റ് കെ ആർ ഷൈലകുമാർ നിർവഹിച്ചു. ഒരു വാർഡിൽ 5000 തൈകൾ വെച്ച് 65000 തൈകളും അതിന് ആവശ്യമായ ജൈവകീടനാശിനിയും ജൈവവളവും നൽകത്തക്ക രീതിയിലാണ് പദ്ധതി രൂപീകരിച്ചിരിക്കുന്നത്. ചീര, വഴുതന, പയർ,മുളക്, തക്കാളി,ചോളം എന്നീ തൈകളാണ് വിതരണം ചെയ്തത്. ആരോഗ്യസ്റ്റാൻഡിംഗ് കമ്മിറ്റി ചെയർമാൻ പി കെ മണിലാൽ, മെമ്പർ ഗീത സോമൻ, കൃഷി ഓഫീസർ ലിഡ ജേക്കബ്, കൃഷി അസിസ്റ്റന്റ് സുരമ്യ , കുടുംബശ്രീ പ്രവർത്തകർ, തൊഴിലുറപ്പ് തൊഴിലാളികൾ എന്നിവർ പങ്കെടുത്തു.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |