
കോട്ടയം: നാഗമ്പടം ബസ് സ്റ്റാൻഡിനുള്ളിൽ നിന്നും അന്യസംസ്ഥാന സ്വദേശിയുടെ പണവും മൊബൈൽഫോണും കവർന്ന യുവാവ് അറസ്റ്റിൽ. മാടപ്പള്ളി മാന്നില കല്ലുപറമ്പിൽ ബിജുമോനെയാണ് (45) കോട്ടയം ഈസ്റ്റ് പൊലീസ് അറസ്റ്റ് ചെയ്തത്. നാഗമ്പടം സ്റ്റാൻഡിനുള്ളിലെ ബെഞ്ചിൽ കിടന്നു മയങ്ങുകയായിരുന്ന വെസ്റ്റ് ബംഗാൾ സ്വദേശിയുടെ മൊബൈൽ ഫോണും, പോക്കറ്റിൽ ഉണ്ടായിരുന്ന പണവും മോഷ്ടിച്ചശേഷം പ്രതി കടന്നുകളയുകയായിരുന്നു. പരാതിയെ തുടർന്ന് ഈസ്റ്റ് പൊലീസ് കേസെടുത്ത് ഇയാളെ പിടികൂടി. മൊബൈൽ ഫോൺ വിറ്റസ്ഥലത്ത് നിന്നും കണ്ടെടുത്തു. സ്റ്റേഷൻ എസ്.എച്ച്.ഒ യു.ശ്രീജിത്തിന്റെ നേതൃത്വത്തിൽ ഇയാളെ അറസ്റ്റ് ചെയ്തു. പ്രതിയെ റിമാൻഡ് ചെയ്തു.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |