എലിക്കുളം: ഗ്രാമ പഞ്ചായത്തിലെ വയോജന കൂട്ടായ്മയായ നിറവ് @ 60ന്റെ നേതൃത്വത്തിൽഎലിക്കുളം കൃഷി ഭവനുമായി സഹകരികരിച്ച് കാർഷിക കൂട്ടായ്മയ്ക്ക് തുടക്കമായി. ഇളങ്ങുളം നാലാംമൈലിലുള്ള ഹാപ്പിനസ്സ് പാർക്കിൽ ഇതിന്റെ ഔദ്യോഗിക ഉദ്ഘാടനം പഞ്ചായത്ത് വൈസ് പ്രസിഡന്റ് സൂര്യാ മോൾ നിർവ്വഹിച്ചു. നിറവ് @ 60 പ്രസിഡന്റ് കെ.എൻ. രാധാകൃഷ്ണ പിള്ള അദ്ധ്യക്ഷനായി. പാമ്പാടി ബ്ലോക്ക് പഞ്ചായത്ത് വൈസ് പ്രസിഡന്റ് പ്രൊഫ.എം.കെ.രാധാകൃഷ്ണൻ ,പഞ്ചായത്ത് വികസനകാര്യ സ്റ്റാന്റിംഗ് കമ്മറ്റി ചെയർമാൻ എസ്. ഷാജി, ക്ഷേമ കാര്യ സ്റ്റാന്റിംഗ് ചെയർ പേഴ്സൺ ഷേർളി അന്ത്യാങ്കളം, പഞ്ചായത്തംഗം സിനി ജോയി എന്നിവർ പങ്കെടുത്തു.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |