വൈക്കം: കുലശേഖരമംഗലം ഗവ.ഹയർ സെക്കൻഡറി സ്‌കൂളിൽ ജില്ലാ പഞ്ചായത്ത് ഫണ്ട് ഉപയോഗിച്ചു നിർമിച്ച സൈക്കിൾ ഷെഡ്ഡ്, ടോയ് ലറ്റ്, നവീകരിച്ച ക്ലാസ് മുറി എന്നിവയുടെ ഉദ്ഘാടനം സി.കെ ആശ എം.എൽ.എ നിർവ്വഹിച്ചു. ജില്ലാ പഞ്ചായത്ത് അനുവദിച്ച 15 ലക്ഷം രൂപയുടെ മെയിന്റനൻസ് ഗ്രാന്റ് വിനിയോഗിച്ചാണ് നിർമ്മാണം നടത്തിയത്. ജില്ലാ പഞ്ചായത്തംഗം പി.എസ് പുഷ്പമണി അദ്ധ്യക്ഷത വഹിച്ചു. മറവൻതുരുത്ത് ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് പി പ്രീതി മുഖ്യപ്രഭാഷണം നടത്തി. വിദ്യാഭ്യാസ സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർപേഴ്സൺ ബിന്ദു പ്രദീപ്, വാർഡ് മെമ്പർ പോൾ തോമസ്, എസ്.എം.സി ചെയർമാൻ എസ്.അരുൺകുമാർ, എം.പി.ടി.എ പ്രസിഡന്റ് രജനി മഹേഷ്, ആലുംനി അസോസിയേഷൻ പ്രസിഡന്റ് പി രാജേന്ദ്രപ്രസാദ്, പ്രിൻസിപ്പാൾ എൻ.അനിത, പ്രധാനാദ്ധ്യാപിക കെ.എം.വിജയലക്ഷ്മി, അദ്ധ്യാപിക ജി.ഷീല എന്നിവർ പ്രസംഗിച്ചു.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |