
വൈക്കം:മുക്കുപണ്ടം പണയം വെച്ച് തട്ടിപ്പ് നടത്തിയ തലയാഴം മാടപ്പള്ളി കിഴക്കേ നികർത്തിൽ വീട്ടിൽ സജീവനെ (49) വൈക്കം പൊലീസ് അറസ്റ്റ് ചെയ്തു. കഴിഞ്ഞ എട്ടാം തീയതി മുതൽ പലതവണകളായി ഇടയാഴത്ത് പ്രവർത്തിക്കുന്ന സ്വകാര്യ ഫിനാൻസ് സ്ഥാപനത്തിൽ വളകൾ പണയം വെച്ച് രണ്ട് ലക്ഷത്തി പതിനൊന്നായിരത്തി നാനൂറ് രൂപ തട്ടിയെടുക്കുകയായിരുന്നു. തുടർന്ന് അധികൃതരുടെ പരിശോധനയിൽ ഇത് സ്വർണമല്ലെന്ന് തിരിച്ചറിയുകയും പൊലീസിൽ പരാതിപ്പെടുകയുമായിരുന്നു. വൈക്കം സ്റ്റേഷൻ എസ്.ഐ കുര്യൻ മാത്യു, സി.പി.ഒമാരായ സുദീപ്, കിഷോർ, റെജി എന്നിവർ ചേർന്നാണ് അറസ്റ്റ് ചെയ്തത്. പ്രതിയെ റിമാൻഡ് ചെയ്തു.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |