
മുണ്ടക്കയം ഈസ്റ്റ് : സെന്റ് ആന്റണീസ് ഹൈസ്കൂളിന്റെ വാർഷികം ഇടുക്കി ജില്ലാ പഞ്ചായത്ത് മുൻ പ്രസിഡന്റ് കെ.ടി ബിനു ഉദ്ഘാടനം ചെയ്തു. പി.ടി.എ പ്രസിഡന്റ് സുനിൽ കുര്യൻ അദ്ധ്യക്ഷത വഹിച്ചു. അസി.മാനേജർ ഫാ. റ്റിജോ തുണ്ടത്തിൽ അനുഗ്രഹ പ്രഭാഷണം നടത്തി. ഹെഡ്മാസ്റ്റർ ഷാജു കുര്യൻ റിപ്പോർട്ട് അവതരിപ്പിച്ചു. ഗ്രാമപഞ്ചായത്ത് അംഗം സ്റ്റാൻലി സണ്ണി, മുൻ ഹെഡ്മാസ്റ്റർമാരായ പി.ടി.ജോസ്, റ്റോംസ് ആന്റണി, സെന്റ് ആന്റണീസ് യു.പി സ്കൂൾ ഹെഡ്മാസ്റ്റർ ബിജോയ് വർഗീസ്, അദ്ധ്യാപക പ്രതിനിധി ജിസ്ജോ എം ജോസഫ് തുടങ്ങിയവർ സംസാരിച്ചു. തുടർന്ന് വിരമിക്കുന്ന അദ്ധ്യാപിക ബിൻസി ജോസഫിന് ഉപഹാര സമർപ്പണവും നടന്നു.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |