
കുമരകം : ഏറ്റുമാനൂർ ബ്ലോക്ക് പഞ്ചായത്തിന്റെ വാർഷിക പദ്ധതിയിൽ ഉൾപ്പെടുത്തി സബ്സിഡി നിരക്കിൽ കറവപ്പശുക്കൾക്കുള്ള കാലിത്തീറ്റ വിതരണം നടത്തി. കുമരകം അട്ടിപ്പീടിക ക്ഷീരോല്പാദക സഹകരണ സംഘത്തിൽ ബ്ലോക്ക് പഞ്ചായത്ത് സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർപേഴ്സൺ കവിതലാലു ഉദ്ഘാടനം നിർവഹിച്ചു. സംഘം പ്രസിഡന്റ് കെ.എസ് സലിമോൻ അദ്ധ്യക്ഷത വഹിച്ചു. ബ്ലോക്ക് പഞ്ചായത്ത് അംഗം മേഘല ജോസഫ്, കുമരകം സംഘം പ്രസിഡന്റ് ബൈജു സി. എൻ, ജോയി ചമ്പക്കുളം, കുമരകം സംഘം സെക്രട്ടറി ദീപാ അഭിലാഷ് എന്നിവർ പ്രസംഗിച്ചു. രജിമോൻ വട്ടപ്പാറ സ്വാഗതവും ,സുനിത എം നന്ദിയും പറഞ്ഞു.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |