SignIn
Kerala Kaumudi Online
Friday, 23 October 2026 6.40 PM IST

പെൻഷണേഴ്‌സ് വാർഷികയോഗം

varshika-smlnm

ചങ്ങനാശേരി : കേരള സ്റ്റേറ്റ് സർവീസ് പെൻഷണേഴ്‌സ് യൂണിയൻ വാഴപ്പള്ളി വാർഷിക സമ്മേളനം പുതുച്ചിറ പെൻഷൻ ഭവനിൽ നടന്നു. ബ്ലോക്ക് പ്രസിഡന്റ് ജോണിക്കുട്ടി സ്‌കറിയ ഉദ്ഘാടനം നിർവഹിച്ചു. യൂണിറ്റ് പ്രസിഡന്റ് എൻ.ജെ ജോബ് അദ്ധ്യക്ഷത വഹിച്ചു. ബ്ലോക്ക് സെക്രട്ടറി സി.ഒ ഗിരിയപ്പൻ മുഖ്യപ്രഭാഷണം നടത്തി. ഭാരവാഹികളായി എൻ.ജെ ജോബ് (പ്രസിഡന്റ്), റ്റി.ജെ ജോസഫ് തട്ടാരപ്പള്ളി (സെക്രട്ടറി), ജേക്കബ് ചെറിയാൻ (ട്രഷറർ) എന്നിവരെ തിരഞ്ഞെടുത്തു. പെൻഷൻ പരിഷ്‌ക്കരണത്തിനുള്ള അടിയന്തര നടപടികൾ സ്വീകരിക്കുക, ക്ഷാമാശ്വാസ ഗഡുക്കളുടെ കുടിശികകൾ വിതരണം ചെയ്യുക തുടങ്ങിയ പ്രമേയങ്ങൾ പാസാക്കി.

Follow Kerala Kaumudi on Google News Add as a preferred source on Google
RELATED TOPICS: LOCAL NEWS, KOTTAYAM
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN LOCAL
PHOTO GALLERY
TRENDING IN LOCAL