
കോട്ടയം : ക്ഷേത്രാചാരങ്ങളിൽ കാലാനുസൃതമായ മാറ്റങ്ങൾ അനിവാര്യമാണന്ന് കെ.പി.എം.എസ് സംസ്ഥാന പ്രസിഡന്റ് പി.എ അജയഘോഷ് പറഞ്ഞു. ഫെബ്രുവരി 15 ന് കോട്ടയം കെ.പി.എസ് മേനോൻ ഹാളിൽ നടക്കുന്ന പഞ്ചമി സ്വയം സഹായസംഘം ഒമ്പതാം സംസ്ഥാന സമ്മേളനത്തിന്റെ വിജയത്തിനായുള്ള സംഘാടകസമിതി രൂപീകരണയോഗം ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. സുദർശന ബാലകൃഷ്ണൻ അദ്ധ്യക്ഷത വഹിച്ചു. അഡ്വ.എ.സനീഷ്കുമാർ , പി.എൻ.സുരൻ, അഖിൽ കെ.ദാമോദരൻ, മനോജ് കൊട്ടാരം, രമ പ്രതാപൻ, ശാന്താ ഗോപാലൻ തുടങ്ങിയവർ പങ്കെടുത്തു ഡോ.ആർ.വിജയകുമാർ ചെയർമാനായും, അഡ്വ. എ.സനീഷ് കുമാർ കൺവീനറായും 251 അംഗ സംഘാടക സമിതി രൂപീകരിച്ചു.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |