SignIn
Kerala Kaumudi Online
Friday, 23 October 2026 8.44 PM IST

സൂക്ഷ്മ ജലസേചന പദ്ധതി : അപേക്ഷ

s

കോട്ടയം : സൂക്ഷ്മ ജലേസചന സംവിധാനങ്ങളായ ഡ്രിപ്പ്, സ്പിംഗ്ളർ, മൈക്രോ സ്പിംഗ്ളർ, റെയിൻഗൺ മുതലായവ സ്ഥാപിക്കുന്നതിന് അപേക്ഷ ക്ഷണിച്ചു. ചെറുകിട കർഷകർക്ക് അനുവദനീയ ചെലവിന്റെ 55 ശതമാനവും മറ്റുള്ളവർക്ക് 45 ശതമാനവും സാമ്പത്തിക ആനുകൂല്യം ലഭിക്കും. ഒരു ഗുണഭോക്താവിന് പരമാവധി അഞ്ചു ഹെക്ടർ കൃഷിക്കാണ് ആനുകൂല്യം. ഫോട്ടോ, ആധാർ കാർഡിന്റെ പകർപ്പ്, തൻവർഷം കരമടച്ച രസീത്, ബാങ്ക് പാസ്ബുക്കിന്റെ പകർപ്പ്, കൃഷി ഓഫീസറുടെ സാക്ഷ്യപത്രം എന്നിവ സഹിതം അപേക്ഷാഫോറം കോട്ടയം കൃഷി അസിസ്റ്റന്റ് എക്സിക്യുട്ടീവ് എൻജിനിയർ ഓഫീസിൽ നൽകണം. ഫോൺ: 04812561585, 8547700263, 9446979425.

Follow Kerala Kaumudi on Google News Add as a preferred source on Google
RELATED TOPICS: LOCAL NEWS, KOTTAYAM
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN LOCAL
PHOTO GALLERY
TRENDING IN LOCAL