
കോട്ടയം: ഐ.എൻ.ടി.യു.സി കോട്ടയം റീജിയണൽ കമ്മിറ്റി വാർഡ് തലത്തിൽ കർമ്മ സേന രൂപീകരിച്ചു. അടുത്തുവരുന്ന തിരഞ്ഞെടുപ്പ് പ്രവർത്തനങ്ങൾക്ക് നേതൃത്വം നൽകുന്നതിന് ഭാഗമാണ് കർമ്മ സേന. ഐ.എൻ.ടി.യു.സി ജില്ലാ പ്രസിഡന്റ് ഫിലിപ്പ് ജോസഫ് ഉദ്ഘാടനം ചെയ്തു. കോട്ടയം റീജിയണൽ ഐ.എൻ.ടി.യു.സി പ്രസിഡന്റ് ടോണി തോമസ് അദ്ധ്യക്ഷത വഹിച്ചു. ജില്ലാ ഭാരവാഹികളായ നന്ദയോട് ബഷീർ, കെ.കെ പ്രേംകുമാർ, ഡി.സന്തോഷ് കുമാർ, അബ്ദുൽ റസാക്ക്, എ.ഡി പ്രസാദ്, രാജൻ നാട്ടകം, അനിത ഉണ്ണികൃഷ്ണൻ, കുരുവിള വർഗീസ്, ക്ലിന്റോ ജോൺ, ബിനോയ് പുലരിക്കുന്ന് എന്നിവർ പങ്കെടുത്തു.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |