SignIn
Kerala Kaumudi Online
Friday, 23 October 2026 4.12 PM IST

വേനൽച്ചൂടേറുന്നു, 'തീ'ച്ചൂളയിൽ നാട്...

fire

കോട്ടയം : ചൂടിന് കാഠിന്യമേറിയതോടെ നാടും നഗരവും തീപ്പേടിയിലാണ്. ഏപ്രിൽ വരെ തീപിടിത്തകാലമാണെന്ന് ഫയർഫോഴ്സ് പറയുന്നു. പറമ്പിനും വീടിനും വരെ തീ പിടിക്കുന്നു. കഴിഞ്ഞദിവസം വൈക്കത്ത് വീടിന് തീപിടിച്ച് വൃദ്ധ മരിച്ചതാണ് ഒടുവിലത്തെ സംഭവം. നഗരത്തിൽ ഇതിനോടകം പതിനാറിടങ്ങളിലാണ് തീപിടിച്ചത്. കുന്നു കൂടിയ മാലിന്യങ്ങളും കരിഞ്ഞിണുങ്ങിയ പാടങ്ങളും തോട്ടങ്ങളുമെല്ലാം തീപിടിത്ത സാദ്ധ്യതാ പ്രദേശങ്ങളാണ്. ഇതിന് പുറമേയാണ് ഗ്യാസ് സിലിണ്ടറിൽ നിന്നുള്ള ലീക്കും ഷോർട്ട് സർക്യൂട്ടും മൂലമുണ്ടാകുന്ന അപകടങ്ങൾ. അശ്രദ്ധയാണ് മിക്ക അപകടങ്ങൾക്കും കാരണം. അലക്ഷ്യമായി മാലിന്യങ്ങൾ കത്തിക്കുന്നതും സിഗരറ്റ് കുറ്റികളും തീപ്പെട്ടി കൊള്ളികൾ വലിച്ചെറിയുന്നതും തീ ആളിപ്പടരാൻ ഇടയാക്കും. ഫയർഫോഴ്‌സിന്റെ സമയോചിത ഇടപെടൽ മൂലമാണ് വൻ അപകടം ഒഴിവാകുന്നത്. ഇടയ്ക്കിടയ്ക്കുള്ള കാറ്റും പകൽ അന്തരീക്ഷ ഊഷ്മാവ് കൂടിയതുമാണ് വില്ലനാകുന്നത്.

സ്വപ്‌ന ഭവനങ്ങളിൽ വേണം അഗ്‌നിസുരക്ഷ

ലക്ഷങ്ങൾ മുടക്കി ആധുനിക സൗകര്യങ്ങളോടെ നിർമ്മിക്കുന്ന വീട്ടിലും, ഫ്ളാറ്റിലും, ഓഡിറ്റോറിയങ്ങളിലും മോടി കൂട്ടാൻ പലതും ചെയ്യുമ്പോഴും സുരക്ഷാ സംവിധാനം ഒരുക്കുന്നതിൽ ഏറെപ്പിന്നിലാണ്. പരിചയ സമ്പന്നരായ ഇലക്ട്രീഷ്യൻമാരുടെ സേവനം പ്രയോജനപ്പെടുത്താത്തതും, ഗുണനിലവാരമില്ലാത്ത വയറുകളുടെ ഉപയോഗവുമാണ് ഷോർട്ട് സർക്യൂട്ടിനിടയാക്കുന്നത്. ഗ്യാസ് സിലിണ്ടർ പൊട്ടിത്തെറിച്ചുള്ള അപകടങ്ങളും വർദ്ധിക്കുകയാണ്. തീപിടിക്കുന്ന സിലിണ്ടർ നനച്ചുകൊടുത്താൽ പൊട്ടിത്തെറി ഒഴിവാക്കാം.

സൂക്ഷിച്ചാൽ ദുഖിക്കേണ്ട
കാടുകയറികിടക്കുന്ന സ്ഥലങ്ങൾ വൃത്തിയാക്കുക
ചവർ കത്തിക്കുന്നതിന് മുമ്പ് വെള്ളം കരുതണം
തീ പൂർണമായി അണഞ്ഞെന്ന് ഉറപ്പാക്കണം
വലിയ മാലിന്യ കൂമ്പാരങ്ങൾ ഒന്നിച്ച് കത്തിക്കരുത്
പെട്രോൾ പോലുള്ളവ വീടിന് സമീപം സൂക്ഷിക്കരുത്
വീട്ടിൽ നിന്ന് പുറത്തുപോകുമ്പോൾ മെയിൻ സ്വിച്ച് ഓഫാക്കണം
ഗുണമേന്മയുള്ള വയറുകൾ മാത്രം ഉപയോഗിക്കണം
വർഷത്തിലൊരിക്കൽ വൈദ്യുതി പരിശോധന
കൃത്യ ഇടവേളകളിൽ എ.സി അറ്റകുറ്റപ്പണി നടത്തണം
സിലിണ്ടർ വീടിന് വെളിയിൽ ലോക്ക് ചെയ്ത് സൂക്ഷിക്കണം

വീടിന് തീ പിടിച്ച് രണ്ട് വർഷത്തിനുള്ളിൽ മരിച്ചത് : 2 പേർ

കഴിഞ്ഞ വർഷം ആകെയുണ്ടായ തീപിടിത്തം : 3200

''വിദ്യാഭ്യാസമുള്ളവർക്ക് പോലും തീപിടിത്തമുണ്ടായാൽ എന്ത് ചെയ്യണമെന്നറിയില്ല. റസിഡന്റ്സ് അസോസിയേഷനുകളുടെ സഹായത്തോടെ ബോധവത്കരണ ക്ലാസുകൾ സംഘടിപ്പിച്ചാൽ ഒരു പരിധിവരെ ഇതൊഴിവാക്കാം.

-സജീവ്, തലയോലപ്പറമ്പ്

Follow Kerala Kaumudi on Google News Add as a preferred source on Google
RELATED TOPICS: LOCAL NEWS, KOTTAYAM
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN LOCAL
PHOTO GALLERY
TRENDING IN LOCAL