
കോട്ടയം : കാർഷികമേഖലയുടെ സമഗ്രവികസനം ലക്ഷ്യമിട്ടുള്ള കൃഷിസമൃദ്ധി പദ്ധതിയുടെ ആദ്യഘട്ടമായി വാർഡുതല സർവേകൾ എല്ലാ പഞ്ചായത്തുകളിലും ആരംഭിച്ചു. സർവേ പൂർത്തിയാക്കിയ പഞ്ചായത്തുകളിൽ ഫാം പ്ലാൻ രൂപീകരിച്ച് തുടങ്ങിയതായി കൃഷിവകുപ്പ് അധികൃതർ അറിയിച്ചു. പഞ്ചായത്തുകളുടെ വാർഷിക പദ്ധതിയിൽ ഉൾപ്പെടുത്തിയും കൃഷിവകുപ്പിന്റെയും മറ്റുവകുപ്പുകളുടെയും പദ്ധതികളുമായുള്ള ഏകോപനത്തിലൂടെയുമാണ് ചെലവ് കണ്ടെത്തുന്നത്. കൃഷിവകുപ്പിന്റെയും ഡയറി, മൃഗസംരക്ഷണം, ഫിഷറീസ്, മണ്ണ്പരിശോധന വിഭാഗം തുടങ്ങി കൃഷിയുമായി ബന്ധപ്പെട്ട് നിൽക്കുന്ന വകുപ്പുകളുടെയും കൂട്ടായ്മയിലാണ് പദ്ധതി . 'ഞങ്ങളും കൃഷിയിലേക്ക്' പദ്ധതിയുടെ തുടർച്ചയായാണിത്. സുരക്ഷിത ഭക്ഷണം, കർഷക ഉത്പാദക ഗ്രൂപ്പുകളുടെ നേതൃത്വത്തിൽ കാർഷികവികസനത്തിൽ മികച്ചനേട്ടങ്ങൾ, പച്ചക്കറി അടക്കം സാദ്ധ്യമായ എല്ലാ ഭക്ഷ്യവിളകളുടെയും ഉത്പാദനത്തിൽ സ്വയംപര്യാപ്തത, മൂല്യവർദ്ധിത കൃഷി പ്രോത്സാഹിപ്പിക്കുക, കർഷകരുടെ വരുമാനം ഇരട്ടിയാക്കുക, കാർഷിക സംരംഭകത്വം പ്രോത്സാഹിപ്പിക്കുക എന്നിവയും ലക്ഷ്യമിടുന്നു.
പദ്ധതി വിഭാവനം ചെയ്യുന്നത്
ഭക്ഷ്യവസ്തുക്കളുടെ ലഭ്യതയും ഉത്പാദനവും കണ്ടെത്തും
കൂടുതൽ ആവശ്യമായി വരുന്ന വിഭവങ്ങളുടെ ലഭ്യത ഉറപ്പാക്കും
ഇതിനായി ആദ്യഘട്ടത്തിൽ ഓരോ വാർഡിനും മൈക്രോപ്ലാനുകൾ
കൃഷി അസിസ്റ്റന്റിന്റെ നേതൃത്വത്തിൽ വാർഡുതല സർവേകൾ
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |