SignIn
Kerala Kaumudi Online
Friday, 23 October 2026 4.57 PM IST

മാലിന്യം പെരുകുന്നു, തുമ്പികൾ കുറയുന്നു

survey

കോട്ടയം : ശുദ്ധജലത്തിൽ മുട്ടയിട്ട് വളരുന്ന തുമ്പികളുടെ എണ്ണത്തിൽ ജില്ലയിൽ ഗണ്യമായ കുറവ്. മീനച്ചിലാറിന്റെ ആരംഭസ്ഥാനമായ മേലടുക്കം ഭാഗമൊഴികെ, മാർമല വെള്ളച്ചാട്ടം മുതൽ പതനസ്ഥാനമായ പഴുക്കാനിലക്കായൽ വരെ മലിനീകരണം ഗുരുതരമായി വർദ്ധിച്ചു. കേരള വനംവകുപ്പ് സോഷ്യൽ ഫോറസ്ട്രി വിഭാഗവും ട്രോപ്പിക്കൽ ഇൻസ്റ്റിറ്റ്യൂട്ട് ഒഫ് ഇക്കോളജിക്കൽ സയൻസും ചേർന്ന് നടത്തിയ ഒൻപതാമത് മീനച്ചിൽ തുമ്പി സർവേയിലാണ് കണ്ടെത്തൽ. ഇതോടൊപ്പം മീനച്ചിലാറിന്റെ 16 ഇടങ്ങളിൽ നിന്ന് വെള്ളം സാമ്പിളുകൾ ശേഖരിച്ച് കോളിഫോം ബാക്ടീരിയകളുടെ സാന്നിദ്ധ്യവും പഠനവിധേയമാക്കിയിരുന്നു. 18 കള്ളൻതുമ്പികളും 19 സൂചി തുമ്പികളും ഉൾപ്പെടെ 37 ഇനം തുമ്പികളെയാണ് മീനച്ചിലാറിന്റെ തീരങ്ങളിൽ കണ്ടെത്തിയത്.


വർദ്ധിച്ചു വരുന്ന ജലപരിസ്ഥിതിയുടെ നാശം തുമ്പികളെ മാത്രമല്ല,മനുഷ്യന്റെയും ജന്തുജാലങ്ങളുടെയും വിളകളുടെയും ആരോഗ്യത്തിനും ഗുരുതര ഭീഷണിയാകുന്നു. (കെ.ബി സുഭാഷ്, സോഷ്യൽ ഫോറസ്ട്രി വിഭാഗം അസി.കൺസർവേറ്റർ)

Follow Kerala Kaumudi on Google News Add as a preferred source on Google
RELATED TOPICS: LOCAL NEWS, KOTTAYAM
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN LOCAL
PHOTO GALLERY
TRENDING IN LOCAL